September 29, 2022 Thursday

രോഗം ഭേദമായവര്‍ക്ക് ആഴ്ചകള്‍ക്ക് ശേഷം വീണ്ടും കോവിഡ് പോസിറ്റീവ് കണ്ടു തുടങ്ങുന്നു, ആശങ്ക

Janayugom Webdesk
May 2, 2020 1:12 pm

രോഗലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്തവരിലും കോവിഡ് ബാധയുണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍. കൂടാതെ മനുഷ്യശരീരത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ നാള്‍ വൈറസ് നീണ്ടു നില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ കാണിക്കാതെ തന്നെ രോഗം സ്ഥിരീകരിക്കുകയും, ഭേദമായ ശേഷവും കോവിഡിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്യുന്ന കേസുകള്‍ നമ്മുടെ രാജ്യത്തും ഉണ്ടായി.

സിംഗപ്പൂരിലെ 47കാരനായ കോവിഡ് രോഗിയില്‍ പ്രകടമായ രോഗ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചാഴ്ചകള്‍ക്ക് ശേഷം വീണ്ടും പരിശോധനകള്‍ നടത്തിയപ്പോള്‍ ഫലം പോസിറ്റീവ് തന്നെ കാണിച്ചു. അപ്പോഴും യാതോരുവിധ രോഗലക്ഷണങ്ങളോ അസ്വസ്തതകളോ ഇയാള്‍ കാണിച്ചിരുന്നില്ല. പിന്നീട് 24മണിക്കൂര്‍ ഇടവിട്ട് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയതോടെ ഇയാളെ വിട്ടയക്കുകയായിരുന്നു. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്തവരും വൈറസ് വാഹകരാകുന്നത് വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല.

കോവിഡ് 19 രോഗം സ്ഥിരീകരിച്ചെങ്കിലും ദിവസങ്ങളായി ഒരു ലക്ഷണവും കാണിക്കാത്തവരില്‍ നിന്നും രോഗം പകരില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. എന്നാല്‍ രോഗം പകരുന്നതിനുള്ള സാധ്യത തള്ളിക്കളയുന്നുമില്ല. രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങാനുള്ള സമയമായി കണക്കാക്കുന്നത് 2 മുതല്‍ 14 ദിവസം വരെയാണ് എന്നാല്‍ ഈ കാര്യത്തിലും വ്യത്യാസം വരുന്നുണ്ട്. 28 ദിവസങ്ങള്‍ക്ക് ശേഷം രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയുമുണ്ടായി. അമേരിക്കയിലെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ (ഡി.സിസി) അഭിപ്രായപ്പെടുന്നത് ലക്ഷണങ്ങള്‍ കാണിക്കാത്തവരും ലക്ഷണങ്ങള്‍ കാണിക്കുന്നതിന് തൊട്ടുമുമ്പുള്ളവരും രോഗം പരത്തുന്നു എന്നാണ്. ചിലരില്‍ കോവിഡ് വൈറസിന്റെ ലക്ഷണങ്ങള്‍ കാണിക്കാന്‍ കൂടുതല്‍ ദിവസങ്ങള്‍ എടുക്കുന്നതിനാലാണ് ഇവരെ രോഗലക്ഷണങ്ങളില്ലാത്തവരായി കണക്കാക്കുന്നത് എന്നാണ് ഡിസിസി നിരീക്ഷണം.

Eng­lish Sum­ma­ry: Covid-19 pos­i­tive again after a few weeks

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.