October 3, 2022 Monday

Related news

May 6, 2022
January 16, 2022
December 31, 2021
December 14, 2021
December 13, 2021
December 2, 2021
November 29, 2021
November 11, 2021
November 4, 2021
September 23, 2021

മഹാരാഷ്ട്രയിൽ നിന്ന് തിരിച്ചെത്തിയ സിഖ് തീർത്ഥാടകര്‍ക്ക് കൂട്ടത്തോടെ കോവിഡ്

Janayugom Webdesk
ന്യൂ​ഡ​ല്‍​ഹി
May 1, 2020 8:49 am

മഹാരാഷ്ട്രയിൽ നിന്ന് തിരിച്ചെത്തിയ തീർത്ഥാടകർക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഹസൂര്‍ സാഹിബ് തീര്‍ഥാടനകേന്ദ്രം സന്ദര്‍ശിച്ച 76 സിഖ് തീര്‍ഥാടകര്‍ക്കാണ് കോവിഡ് ബാധിച്ചത്. പഞ്ചാബില്‍ തിരിച്ചെത്തിയ 300 തീര്‍ഥാടകരെ പരിശോധിച്ചു. 300 പേരെക്കൂടി പരിശോധിക്കാനുണ്ടെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി അറിയിച്ചു. പഞ്ചാബില്‍ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 105 പേര്‍ക്കാണ്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തി നാലായിരത്തോട് അടുക്കുന്നു. ആകെ മരണം 1075 ആണ്. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു. ഇന്നലെ 17 പേർ മരിച്ചതോടെ ഗുജറാത്തിലെ മരണസംഖ്യ 214 ആയി. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4395. ഡൽഹിയിലും കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. 76 പേർക്ക് കൂടി രോഗം കണ്ടെത്തിയതോടെ കോവിഡ് ബാധിതരുടെ എണ്ണം 3515 ആയി. തീവ്ര ബാധിത മേഖലകളിലെ എല്ലാവരെയും സ്‌ക്രീനിങ്ങിനു വിധേയമാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. 14 ദിവസത്തിനുള്ളിൽ 3 തവണയെങ്കിലും പരിശോധനക്ക് വിധേയമാക്കണം.
Eng­lish Sum­ma­ry: covid-19 pos­i­tive for Sikh pil­grims in Punjab

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.