സൗത്ത് ഡല്‍ഹിയില്‍ പിസ വിതരണം ചെയ്ത ജീവനക്കാരന് കോവിഡ്. ഇയാള്‍ വിതരണം ചെയ്ത 72 കുടുംബങ്ങളിലെ മുഴുവന്‍ ആളുകളെയും നിലവില്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തിലാക്കി.
മാൾവിയ നഗറിൽ ഇയാൾക്കൊപ്പം ജോലി ചെയ്ത 16 പേരോടും നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഇയാൾക്ക് വൈറസ് സ്ഥിരീകരിച്ചത്. മാർച്ച് അവസാനവാരം വരെ ഇയാൾ പിസ വിതരണം ചെയ്തിരുന്നതായാണ് വിവരം. ഇയാൾ ഭക്ഷണം വിതരണം ചെയ്ത കൂടുതൽ വീടുകളും ഇയാളുമായി ഇടപഴകിയ മറ്റുള്ളവരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനുള്ള ശ്രമത്തിനലാണ് ആരോഗ്യ വകുപ്പ്.
നിരീക്ഷണത്തിലുള്ള ആരെയും ഇതുവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ല. എല്ലാവരോടും വീടുകളിൽ ക്വാറന്റൈനിൽ കഴിയാനാണ് ആവശ്യപ്പെട്ടത്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിച്ചാൽ ഉടൻതന്നെ പരിശോധന നടത്തുമെന്നും സൗത്ത് ഡൽഹി ജില്ലാ മജിസ്ട്രേറ്റ് ബിഎം മിശ്രയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
English Summary: covid-19 positive in pizza delivery boy
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.