കോവിഡ് ബാധ സ്ഥിരീകരിച്ച ഒരു പ്രവാസിമലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജൻ (35) ആണ് യുഎഇയില്‍ മരിച്ചത്. ടാക്സി ഡ്രൈവറായിരുന്ന രതീഷിനെ ശ്വാസ തടസത്തെതുടർന്നു ഈ മാസം 12നാണ് അൽബർഷയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് ‑19 സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്നു ദുബായിൽ സംസ്കരിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. കോവിഡ് ബാധിച്ച് യുഎഇയില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം 19 ആയി.
English Summary: covid-19 positive keralite died in UAE
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.