March 31, 2023 Friday

ഇനി കോട്ടയം ജില്ലാ അതിർത്തി കടക്കാൻ അനുവാദം വളരെ കുറച്ചു പേർക്ക്‌ മാത്രം, പ്രശ്നബാധിത വീടുകൾ ഇവ

Janayugom Webdesk
കോട്ടയം
April 30, 2020 10:57 am

ശാന്തമെന്ന് കരുതിയിരുന്ന കോട്ടയം കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ റെഡ്സോണില്‍ ഇടംപിടിച്ചത് പൊടുന്നനെയായിരുന്നു. രണ്ടു ദിവസമായി പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും കോട്ടയം റെഡ് സോണില്‍ തുടരുകയാണ്. ഇപ്പോഴുള്ള ഹോട്ട് സ്പോട്ടുകളിലും കണ്ടെയ്ന്‍മെന്റ് മേഖലകളിലും കര്‍ശന നിയന്ത്രണം തുടരുകയാണ്. മൂന്ന് ഘട്ടങ്ങളിലാണ് കോട്ടയത്ത് കോവിഡ് പ്രതിരോധം ശക്തമാക്കിയിരിക്കുന്നത്. അതിര്‍ത്തികളെല്ലാം അടച്ചിരിക്കുകയാണ്. വളരെ ചുരുങ്ങിയ ആളുകള്‍ക്ക് മാത്രമേ അതിര്‍ത്തി കടക്കാന്‍ അനുമതിയുള്ളൂ. ഇത്തരത്തില്‍ യാത്രാ പാസ് ലഭിച്ചവരുടെ ശരീര താപനില പരിശോധിച്ച ശേഷമേ യാത്ര അനുവദിക്കൂ.

കോവിഡ് സ്ഥിരീകരിച്ച മേഖലകളെല്ലാം ഹോട്ട് സ്പോട്ടിലാണ്. എട്ടു പഞ്ചായത്തുകളും രണ്ടു നഗരസഭകളിലെ എട്ട് വാര്‍ഡുകളുമാണ് ഹോട്ട് സ്പോട്ടില്‍ രപെടുത്തിയിരിക്കുന്നത്. വിജയപുരം, മണർകാട്, അയർക്കുന്നം, പനച്ചിക്കാട്, അയ്മനം, വെള്ളൂർ, തലയോലപ്പറമ്പ്, മേലുകാവ് പഞ്ചായത്തുകൾ ചങ്ങനാശേരി നഗരസഭയിലെ 33–ാം വാർഡ് കോട്ടയം നഗരസഭയിലെ 2, 16, 18, 20, 29, 36, 37 വാർഡുകൾ. ഇവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീടിനു ചുറ്റും കണ്ടെയ്ന്‍മെന്റ് സോണാണ്. സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഇവിടം പൂര്‍ണമായും അടയ്ക്കും. അവശ്യസാധനങ്ങള്‍ അധികൃതര്‍ എത്തിച്ചു നല്‍കും.ഇവിടെ വാഹന ഗതാഗതം അനുവദിക്കില്ല. ആളുകള്‍ വീടിനു പുറത്തിറങ്ങരുത്. സോണില്‍ റേഷന്‍ കടകള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി ഉള്ളൂ. മരുന്നും മറ്റ് വസ്തുക്കളും സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കും.

കോട്ടയത്തെ കണ്ടെയ്ന്‍മെന്റ് സോണുകളും വീടുകളും ഇവയാണ്

പാറമ്പുഴ, നട്ടാശേരി ഭാഗം, രണ്ടാം വാർഡ്, നാൽപാമറ്റം ( വിജയപുരം ) – 2500 വീടുകൾ.

ചക്കാല, ഈരേത്ത്, കോരിക്കൽ, പഴമ്പട്ടി (തലയോലപ്പറമ്പ്) – 70 വീടുകൾ

ഒളശ ( അയ്മനം) – 108 വീടുകൾ

12, 5 വാർഡുകൾ (മേലുകാവ്) – 210 വീടുകൾ

പെരുന്ന, പാലാത്ര ജംക്‌ഷൻ, പുഴവാത്, കുരിശുംമൂട് (ചങ്ങനാശേരി) – 1700 വീടുകൾ

10, 17 വാർഡുകൾ, (മണർകാട്) – 135 വീടുകൾ

രണ്ടാം വാർഡ്, (അയർക്കുന്നം) – 125 വീടുകൾ

വാർഡുകൾ 15, 16, 17 (ഭാഗികം), 18 (ഭാഗികം) (പനച്ചിക്കാട്) – 1400 വീടുകൾ

3,4,5,10 വാർഡുകളുടെ ഭാഗങ്ങൾ, (വെള്ളൂർ) – 478 വീടുകൾ

കോട്ടയം നഗരസഭ വാർഡ് 2 (സംക്രാന്തി), വാഴക്കാല, കൊച്ചുപറമ്പ്, നമ്പൂരി പുകളേൽ, പനച്ചേമറ്റം ചിറയിൽ – 61 വീടുകൾ

കോട്ടയം നഗരസഭ വാർഡ് 16 (കഞ്ഞിക്കുഴി) ആശാരിപ്പറമ്പ്, തോമാച്ചൻപടി, കളരിക്കൽതോപ്പ്, ഒരപ്പാൻകുഴി, മാങ്ങാനം കുരിശ് ഭാഗം, മടുക്കാനി ഭാഗങ്ങൾ – 30 വീടുകൾ

കോട്ടയം നഗരസഭാ വാർഡ് 18 (മുട്ടമ്പലം), ഹാലു കുര്യൻ റോഡ്, മുനിസിപ്പൽ ക്വാർട്ടേഴ്സ് ബൈലെയ്ൻ റോഡ്, മാർക്കറ്റ് റോഡ് – 70 വീടുകൾ

കോട്ടയം നഗരസഭാ  വാർഡ് 29 (കോടിമത നോർത്ത്), ചന്തക്കടവ്, ഈരയിൽകടവ് – 15 വീടുകൾ

കോട്ടയം നഗരസഭാ വാർഡ് 36 (ചിങ്ങവനം), പനച്ചിക്കാട്, മൂലംകുളം, ചിങ്ങവനം, പോളച്ചിറ, ചാന്നാനിക്കാട് – 1000 വീടുകൾ

കോട്ടയം നഗരസഭാ വാർഡ് 37 (പാലമൂട്), പാറപ്പുറം, നാട്ടുവാ, കണ്ടെയ്ൻമെന്റ് സോണിലെ വീടുകളുടെ എണ്ണം –554 വീടുകൾ

കോട്ടയം നഗരസഭാ വാർഡ്–20 (കത്തീഡ്രൽ), കണ്ടെയ്ൻമെന്റ് സോൺ: കോട്ടയം മാർക്കറ്റ്, കണ്ടെയ്ൻമെന്റ്– 5 വീടുകൾ

Eng­lish Sum­ma­ry: Covid-19  pre­cau­tions in kot­tayam red zones

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.