ലോക്ഡൗണിനുശേഷം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു വേണം പുറത്തിറങ്ങാൻ, അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും

Web Desk
Posted on May 20, 2020, 1:07 pm

കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി നടപ്പാക്കിയ ലോക്‌ഡോൺ പിന്‍വലിക്കുന്നതിന് അനുസരിച്ച നിരവധി മുന്‍രുതലുകൾ സ്വീകരിക്കേണ്ടത് ഉണ്ട്. ഇത് സംബന്ധിച്ച് വ്യക്തി, സമൂഹം, സ്ഥാപനം ‚ഭക്ഷണ വിതരണ കേന്ദ്രങ്ങൾ, വാഹങ്ങൾ എന്നിവയിൽ ചില പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് ഉണ്ട് . കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .കെ നാരയണ നായ്കിന്റെ നിർദ്ദേശങ്ങൾ വായിക്കാം .

വ്യക്തികൾ :
വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന ഓരോത്തരും മാസ്കുകൾ ധരിക്കണം. പുനരുപയോഗസാധ്യമായ മാസ്‌കുകളാണ് ഉപയോഗിക്കുന്നത് എങ്കിൽ ശാസ്ത്രീയമായ രീതിയിൽ കഴുകി ഉണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കണം. ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകുന്നത് ശീലമാക്കുക . ശാരീരിക അകലം പാലിച്ച് കൂട്ടം കൂടി നിൽക്കുന്നതിൽ നിന്ന് ഒഴിവാക്കാകാൻ ശ്രെമിക്കണം. ഓരോ വ്യക്തികളും പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കണം, സ്വന്തമായി ഉപയോഗിക്കുന്ന വസ്തുക്കൾ മാറ്റെരാളുമായി പങ്കിടരുത്. ഹസ്തദാനം,ആലിംഗനം എന്നിവ ഒഴിവാക്കണം .

സമൂഹം :
സാമൂഹിക ചടങ്ങുകളിൽ പരമാവധി കുറച്ച ആളുകൾ മാത്രം പങ്കെടുക്കുക . കൂട്ടം കൂടി നില്കുന്നത് ഒഴിവാക്കണം . സാമൂഹിക അകലം പാലിച്ച് കസേര,മേശ എന്നിവ ക്രെമപ്പെടുത്തണം. ആവശ്യമായ സാനിറ്റൈസർ കരുതണം. സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നത്തതിനുള്ള സൗകര്യം ഒരുക്കണം .

സ്ഥാപനങ്ങൾ;

സ്ഥാപനങ്ങൾ തുറന്ന് പ്രവൃത്തിക്കുന്നതിന് മുന്നേ അണുനശീകരണം നടത്തേണ്ടതാണ് . പ്രവേശന കവാടത്തിൽ സോപ്പ് ഉപയോഗിച്ച കൈകൾ കഴുക്കുവാന്‍ ഉള്ള സൗകര്യം ഒരുകേണ്ടതാണ് . പൊതുജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലമാണെങ്കിൽ സാമൂഹിക അകലം പാലിക്കാനുള്ള മുൻകരുതലുകൾ സ്ഥപനങ്ങൾ സ്വീകരിക്കണം. ടോയ്‌ലെറ്റുകളുടെ ശുചിത്വം ഉറപ്പ് വരുത്തണം. ലിഫ്റ്റുകൾ കഴിവതും ഒഴിവാക്കണം.

ഭക്ഷണ വിതരണ കേന്ദ്രങ്ങൾ:

ഭക്ഷണ വിതരണ കേന്ദ്രങ്ങളിലെ ജീവനക്കാർ മാസ്‌ക്, യൂണിഫോം, തൊപ്പി എന്നിവ ധരിച്ചിരിക്കണം. ആഹാര സാധനങ്ങൾ കൈകൊണ്ട് എടുത്തുവെക്കാനോ വിതരണം ചെയ്യാനോ പാടില്ല . ക്യാഷ് കൗണ്ടറുകളിൽ സാനിറ്റൈസർ വെച്ചിരിക്കണം. സാമൂഹിക അകലം പാലിച്ച് തീൻമേശകൾ ക്രെമീകരിക്കണം. പ്ലേറ്റ്, ഗ്ലാസ് ‚സ്പൂൺ മുതലായവ തിളച്ച വെള്ളത്തിൽ ഇട്ട് കഴുകി ഉപയോഗിക്കേണ്ടതാണ് .

വാഹനങ്ങൾ :

വിന്ഡോ താഴ്ത്തി വെക്കുക . കഴിവതും എയർ കണ്ടീഷണർ ഒഴിവാക്കുക , ഓരോ യാത്രയ്ക് ശേഷവറും സ്പർശിക്കാൻ സാധ്യത ഉള്ള കാറിന്റെ ഡോർ ഹാൻഡിൽ, ഹാൻഡ് ബാർ, സ്വിച്ച് ‚ഡിക്കി ഹാൻഡ് എന്നിവ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. പൊതു വാഹനമെങ്കിൽ ഓട്ടത്തിന് ശേഷം എല്ലാ ദിവസവും അണുനശീകരണം നടത്തണം

Eng­lish Sum­ma­ry: pre­cau­tions to be tak­en after lock down.

You may also like this video: