Web Desk

തിരുവനന്തപുരം

June 06, 2020, 9:40 am

രോഗലക്ഷണങ്ങളില്ലാത്തവരെയും കണ്ടെത്താം: കേരളത്തില്‍ കോവിഡ് ദ്രുതപരിശോധന തിങ്കളാഴ്ച മുതല്‍

Janayugom Online

സംസ്ഥാനത്ത് കോവിഡ് ദ്രുതപരിശോധന തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ വേണ്ടിയാണ് ആന്റിബോഡിപരിശോധന നടത്തുന്നത്. ലക്ഷണങ്ങളില്ലാത്ത രോഗവാഹകരെയും ടെസ്റ്റിലൂടെ തിരിച്ചറിയാം. എച്ച്‌.എല്‍.എല്‍ കമ്പനിയുടെ കിറ്റുകളാണ് ആന്റിബോഡി പരിശോധനകള്‍ക്ക് ഉപയോഗിക്കുന്നത്.

ഒരു ലക്ഷം കിറ്റുകളാണ് ഇതിനായി ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 10000 കിറ്റുകള്‍ വീതം തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ എത്തിച്ചു. മറ്റുജില്ലകളില്‍ 5000 കിറ്റുകള്‍ വീതം എത്തിച്ചു. രക്തം എടുത്ത് പ്ലാസ്മ വേര്‍തിരിച്ച്‌, അത് ഉപയോഗിച്ചാണ് ദ്രുത പരിശോധന. അഞ്ച് എം.എല്‍ രക്തമാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്.

Eng­lish Sum­ma­ry: Covid-19 Quick Test in Ker­ala from Monday

You may also like this video