മാസങ്ങളായി ലോകത്തിന്റെ ഉറക്കം കെടുത്തി കൊണ്ട് മുന്നേറുന്ന കോവിഡ് 19 വൈറസിനെ തോൽപ്പിക്കാനുള്ള പോരാട്ടത്തിലാണ് ലോക ജനത. വൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയിലെ വുഹാൻ ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. പൂർണമായും വൈറസിനെ ഒഴിവാക്കാൻ സാധിച്ചില്ലെങ്കിലും ഒരു പരിധി വരെയെങ്കിലും വൈറസിനെ പിടിച്ചുകെട്ടാൻ വുഹാനു സാധിച്ചു. വുഹാനെ തീവ്രബാധിത പ്രദേശങ്ങളിൽ നിന്ന് ചൈന ഇതിനിടെ ഒഴിവാക്കിയിരുന്നു.
എന്നാൽ, വീണ്ടും വലിയൊരു പ്രതിസന്ധിയാണ് ചൈനയിൽ ഉടലെടുത്തിയിരിക്കുന്നത്. കൊറോണയിൽ നിന്ന് മോചിതരായ വ്യക്തികളിൽ വീണ്ടും രോഗം വരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇവരിൽ പലർക്കും രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമല്ല. രോഗം ഭേദമായി 70 ദിവസത്തിന് ശേഷം പോലും വീണ്ടും കോവിഡ് പോസറ്റീവ് ആയവരുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ട് അനുസരിച്ച് ഒരാൾ വുഹാനിലെ മൂന്ന് ആശുപത്രികളിലാണ് സ്വന്തം ഫ്ലാറ്റിലേക്ക് മാറുന്നതിന് മുമ്പ് ചികിത്സ നടത്തിയത്. കോവിഡ് ഫലം ഇടയ്ക്ക് നെഗറ്റീവ് കാണിക്കുകയും കൂടുതലായി എപ്പോഴു പോസിറ്റീവ് ഫലവുമാണ് വന്നിരിക്കുന്നത്. ആരോഗ്യപരമായി ഈ വ്യക്തിയ്ക്ക് യാതൊരു വിധ കുഴപ്പവുമില്ലെന്നും കോവിഡ് രോഗ ലക്ഷണം ഒന്നും തന്നെ കാണിക്കുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
എന്തുകൊണ്ടാണ് വിവിധ ആളുകളിൽ വിവിധ തരത്തിൽ ഇങ്ങനെ സംഭവിക്കുന്നതെന്ന് വിദഗ്ദ്ധരും ഡോക്ടർമാരും കണ്ടെത്താനുള്ള ശ്രമങ്ങളിലാണ്. ഒരിക്കൽ കോവിഡ് രോഗം ഭേദമായ ശേഷം വീണ്ടും രോഗം പടർന്നതാകാം എന്ന തരത്തിൽ ഈ വിഷയത്തെ ചിലർ വിലയിരുത്തുന്നുണ്ട്. ശാസ്ത്രലോകം ഈ വെല്ലുവിളിയെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.
ENGLISH SUMMARY: covid 19 repositive cases reported in china
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.