Web Desk

നെടുങ്കണ്ടം

May 26, 2020, 8:03 pm

കോവിഡ് 19 നീരീക്ഷണത്തിലാക്കിയവരുടെ സ്രവ പരിശോധന നടത്തി

Janayugom Online

പാറത്തോട്ടിൽ നീരീക്ഷണത്തിലാക്കിയ ഏഴ് പേരുടെ ഇന്നലെയും 11 പേരുടെ സ്രവ പരിശോധന ഇന്നും നെടുങ്കണ്ടത്ത് നടത്തും. പാറത്തോടില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോയ യുവാവിന് കോവിഡ്-19 സ്ഥിരീകരിച്തോടെ യുവാവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 29 ആയി. . കഴിഞ്ഞ ദിവസം രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 17 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയിരുന്നു.ഇന്നലെ 12 പേരെക്കൂടി ആരോഗ്യ വകുപ്പ്നിരീക്ഷണത്തിലാക്കി. 19 പേര്‍ ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലും, മറ്റുള്ളവര്‍ നെടുങ്കണ്ടം, കൊന്നത്തടി ഗ്രാമപഞ്ചായത്തുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.

നെടുങ്കണ്ടത്ത് രോഗബാധിതന്‍ സന്ദര്‍ശിച്ച പടിഞ്ഞാറെക്കവലയിലെ അക്ഷയ കേന്ദ്രവും, കോഴിക്കടയും പൊലീസ് അടപ്പിച്ചു. ഇവിടുത്തെ ജീവനക്കാരോട് വീടുകളില്‍ നിരീക്ഷണത്തിലിരിക്കാനും ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കി. കൂടാതെ രോഗം ബാധിച്ച യുവാവും അമ്മയും മൂന്ന് തവണ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ ചികിത്സക്കെത്തിയതായും സൂചനയുണ്ട്. ഇത് സംബന്ധിച്ച് പരിശോധനകള്‍ നടത്തിവരികയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

Eng­lish sum­ma­ry: Covid test­ed for 18 persons.