പഞ്ചാബില്‍ കോവിഡ് 19 നിരീക്ഷണത്തിലുണ്ടായിരുന്ന ഏഴ് പേര് ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി. വിദേശത്ത് നിന്ന് എത്തിയവരാണ് ഏഴ് പേരും. മംഗളൂരുവിലും പത്തനംതിട്ടയിലും സമാന സംഭവങ്ങള്‍ ഉണ്ടായിരുന്നു.
മംഗളൂരുവില്‍ വിദേശത്തുനിന്ന് എത്തിയ യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം വകവെക്കാതെ ഇയാള്‍ കടന്നുകളയുകയായിരുന്നു. പിന്നീട് ഇയാളുടെ പരിശോധനാഫലം പുറത്തു വന്നതില്‍
രോഗബാധ ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും സമാനമായ സംഭവം നടന്നിരുന്നു. വെച്ചൂച്ചിറ സ്വദേശിയായ യുവാവ് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു. ശേഷം നടത്തിയ തിരച്ചിലില്‍ ഇയാളെ സ്വന്തം വീട്ടില്‍ നിന്ന് കണ്ടെത്തുകയും വീണ്ടും നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. ഇയാളുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
you may also like this video;