കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാസർകോടേക്ക് പ്രത്യേക മെഡിക്കൽ സംഘം ഇന്ന് പുറപ്പെടും. ചികിത്സ നിഷേധിച്ച് കർണാടകം അതിർത്തികൾ അടച്ചത് രോഗികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ട്ടിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ സംഘത്തിന്റെ സേവനം ഏറെ പ്രയോജനകരമാകും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് 10 ഡോക്ടർമാരും 10 നഴ്സുമാരും 5 നഴ്സിങ് അസിസ്റ്റന്റുമാരുമടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറാണ് സംഘത്തിന്റെ നേതൃത്വം വഹിക്കുന്നത്. ഒൻപത് മണിക്ക് ആരോഗ്യ മന്ത്രി കെ കെ ഷൈലജ മെഡിക്കൽ സംഘത്തിന്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
English Summary: covid 19 Special medical team to kasrgod
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.