Web Desk

സിസിലി

April 02, 2020, 1:22 pm

കോവിഡ് സംശയം: കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കാമുകൻ

Janayugom Online

കോവിഡ് 19 വൈറസ് പിടിപ്പെട്ടെന്ന സംശയത്തിൽ കാമുകൻ കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു. ഇറ്റലിയിലെ സിസിലിയിലാണ് സംഭവം. സിസിലിയിലെ മെസ്സിനയിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർ ലൊറേന ക്വാറന്റെയാണ് (27) കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകന്‍ അന്റോണിയോ ഡീ പീസിനെ പൊലീസ് രക്ഷിച്ചു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.

കാമുകിയ്ക്ക് കോവിഡ് ഉണ്ടെന്നും അത് മറച്ചു വച്ച് വൈറസ് തനിക്കും പകര്‍ത്തിയെന്നും ആരോപിച്ചാണ് കാമുകൻ യുവതിയെ കൊലപ്പെടുത്തിയത്. കോവിഡ് സംശയം കാമുകൻ വെളിപ്പെടുത്തിയതോടെ പൊലീസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ കോവിഡ് പരിശോധനാ ഫലം പുറത്തു വന്നുപ്പോള്‍ ഇരുവരുടേയും ഫലം നെഗറ്റീവായിരുന്നു.