കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്ത് പുതിയ ആശങ്ക ഉയരുകയാണ്. കോവിഡ് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ തന്നെ ആളുകള്‍ കോവിഡ് ബാധിതരാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പത്ത് സംസ്ഥാനങ്ങളില്‍ മൂന്നില്‍ രണ്ട് രോഗികള്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. അസാമില്‍ 82 ശതമാനം കേസുകളും ഇത്തരത്തില്‍ രോഗലക്ഷണങ്ങളില്ലാതെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉത്തര്‍ പ്രദേശില്‍ 75 ശതമാനം, മഹാരാഷ്ട്രയില്‍ 65 ശതമാനം എന്നിങ്ങനെയാണ് ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോവിഡ് ലക്ഷണങ്ങള്‍ കാണിക്കാതെ രോഗം പിടിപെടുന്നവരില്‍ ഭൂരിഭാഗവും 20നും 45 നും ഇടയില്‍ പ്രായമുള്ളവരാണ്. ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ച 192 പേരും രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 543 ആയി. രോഗബാധിതര്‍ 17,265 എന്നുമാണ് ഔദ്യോഗിക കണക്കുകള്‍ . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 36 പേര്‍ മരിച്ചു.
English Summary: covid-19 symptoms not show in some positive cases
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.