കോവിഡ്- 19; സാമ്പിൾ പരിശോധനയ്ക്കുള്ള ന്യൂബർഗ് ലാബ് കൊച്ചിയിൽ: ദുർബല വിഭാഗങ്ങൾക്ക് സൗജന്യ പരിശോധന

Web Desk

കൊച്ചി

Posted on July 23, 2020, 3:42 pm

കോവിഡ് 19 സാമ്പിൾ പരിശോധനയ്ക്കുള്ള ന്യൂബർഗ് ലാബ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. ആർ ടി- പി സി ആർ, ട്രൂനാറ്റ് പരിശോധനകൾക്ക് ഐസിഎംആർ അനുമതി ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യലാബിൽ ആന്റിജൻ ടെസ്റ്റിനുള്ള സൗകര്യവും ലഭ്യമാണ്. ഇന്ത്യയിൽ കോവിഡ് 19 സാമ്പിളുകളുടെ പ്രോസസ്സിംഗ് ആരംഭിക്കുന്ന ന്യൂബർഗിന്റെ ആറാമത്തെ ലബോറട്ടറിയാണിത്.

കലൂർ എളമക്കര റോഡിൽ മെട്രോ സ്റ്റേഷന് എതിർവശം തോംബ്ര ആർക്കേഡിലാണ് കൊച്ചിയിലെ ന്യൂബർഗ് ലാബ്.ആർ ടി- പി സി ആർ പരിശോധനയ്ക്കായി ഐ സി എം ആർ അംഗീകാരം ലഭിക്കുന്ന ന്യൂബർഗിന്റെ ആറാമത്തെ ലാബാണിത്. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് ഒരു പ്രത്യേക പിന്തുണാ ഫണ്ട് രൂപീകരിച്ചിട്ടുണ്ടെന്ന്, ന്യൂബർഗ് ഡയഗ്നോസ്റ്റിക്സിന്റെ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഐശ്വര്യ വാസുദേവൻ പറഞ്ഞു. അർഹരായവർ ബി പി എൽ റേഷൻ കാർഡും അംഗീകൃത ഡോക്ടറുടെ കുറിപ്പടിയും ഹാജരാക്കിയാൽ സൗജന്യ പരിശോധന ലഭ്യമാക്കും.

കലൂർ ലാബിൽ കോവിഡ് സാമ്പിളുകളുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. അംഗീകൃത മെഡിക്കൽ ഫിസിഷ്യനിൽ നിന്നുള്ള കുറിപ്പടി, വ്യക്തിയുടെ വിലാസം, തിരിച്ചറിയൽ കാർഡ്് എന്നിവ ടെസ്റ്റിന് വരുമ്പോൾ നിർബന്ധമായും കരുതേണ്ടതാണ്.കേരളത്തിലെങ്ങും 24- 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ടുകൾ ലഭിക്കും. സാമ്പിൾ സ്വീകരിക്കുന്നതും റിപ്പോർട്ടിങ്ങു ഐ സി എം ആർ വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കുമെന്ന് ഐശ്വര്യ വാസുദേവൻ പറഞ്ഞു.

you may also like this video