കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്ന് ടെക്സസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മേയ് നാലു വരെ അടച്ചിടുമെന്ന് ടെക്സസ് ഗവർണർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാമൂഹിക അകല ഉത്തരവും മേയ് നാലു വരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കുമെന്നും ഗവർണർ അറിയിച്ചു. നിലവിലുള്ള ഉത്തരവിന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കുന്നതുകൊണ്ട് ഫെഡറൽ ഗൈഡ് ലൈൻസിന് വിധേയമായിട്ടാണ് പുതിയ ഉത്തരവിറക്കുന്നതെന്നും ഗവർണർ വ്യക്തമാക്കി.
ഒരേ കുടുംബത്തിൽ ഉൾപ്പെടുന്നവർ തന്നെ ഒരുമിച്ചു കൂടുന്നതു പരിമിതപ്പെടുത്തണം. എന്നാൽ ഷെൽട്ടർ ഇൻ പ്ലേയ്സ് അഥവാ സ്റ്റേ അറ്റ് ഹോം ഉത്തരവിറക്കുന്നതിനെക്കുറിച്ചു ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും വിവിധ ഭാഗങ്ങളിൽ നിന്നും ശക്തമായ സമ്മർദങ്ങൾ ഉണ്ടെങ്കിലും ടെക്സസിലെ ജനങ്ങൾ കൊറോണ വൈറസിനെ കുറിച്ചു വ്യക്തമായ ധാരണയുള്ളവരാണെന്നതിനാൽ പിന്നീട് അതിനെകുറിച്ചു ആലോചിക്കാമെന്നും ഗവർണർ പറഞ്ഞു.
ഗവർണറുടെ പത്രസമ്മേളനത്തിന് ഏതാനും മണിക്കൂർ മുമ്പ് ടെക്സസ് ഹോസ്പിറ്റൽ അസോസിയേഷൻ, ടെക്സസ് നഴ്സസ് അസോസിയേഷൻ നേതാക്കൾ ഗവർണർക്ക് സ്റ്റേ അറ്റ് ഹോം നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ടെക്സസിൽ ഇതുവരെ 42,992 കൊറോണ ടെസ്റ്റുകൾ നടത്തിയതായും ഇതിൽ 3,266 കേസുകൾ പോസിറ്റീവായിരുന്നുവെന്നും 41 മരണങ്ങൾ സംഭവിച്ചതായും ഔദ്യോഗികമായി ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസ് അറിയിച്ചു. ടെക്സസിലെ 254 കൗണ്ടികളിൽ 122 എണ്ണത്തിലാണ് വൈറസ് കണ്ടെത്തിയിരിക്കുന്നതെന്നും ഇവരുടെ അറിയിപ്പിൽ പറയുന്നു.
English Summary; covid 19, Texas schools closes until May four
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.