September 26, 2022 Monday

Related news

September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022
September 11, 2022
August 29, 2022
August 23, 2022

തൊടുപുഴ മാർക്കറ്റിൽ കോവിഡ് നിയന്ത്രണങ്ങളും പരിശോധനയും കർശനമാക്കണം: സിപിഐ

Janayugom Webdesk
തൊടുപുഴ
July 23, 2020 6:49 pm

തൊടുപുഴ മാർക്കറ്റിൽ കോവിഡ്19 മാനദണ്ഢങ്ങളും നിയന്ത്രണങ്ങളും പരിശോധനകളും ജില്ലാ ഭരണകൂടം കർശനമാക്കണമെന്ന് സിപിഐ സംസ്ഥാന കൗൺസിലംഗം കെ സലിംകുമാർ ജില്ലാ കളക്ടറോടും ആരോഗ്യവകുപ്പിനോടും പൊലീസ് മേധാവികളോടും ആവശ്യപ്പെട്ടു. തമിഴ്നാട്,കർണ്ണാടക,മഹാരാഷ്ട്ര ഉൾപ്പെടെയുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നും നൂറ് കണക്കിന് വാഹനങ്ങളാണ് തൊടുപുഴ മാർക്കറ്റിൽ വന്ന് പോകുന്നത്. ചരക്ക് ഇറക്കിയ ശേഷവും വാഹനങ്ങളും തൊഴിലാളികളും കൂടുതൽ സമയം നഗരത്തിൽ ചിലവിട്ട ശേഷമാണ് മടങ്ങുന്നത്. മാർക്കറ്റ് ദിവസങ്ങളിൽ വെളുപ്പിന് മൂന്ന് മണി മുതൽ രാവിലെ 10 വരെ ആയിരത്തോളം ആളുകളും വാഹനങ്ങളുമാണ് എത്താറുള്ളത്.

മറ്റ് ജില്ലകളിൽ നിന്നും കണ്ടെയ്മെന്റ് സോണുകളിൽ നിന്ന് പോലും ആളുകൾ മാർക്കറ്റിലേക്കെത്തി ചേരുന്നത് ആശങ്ക സൃഷ്ടിക്കുന്നതായി സലിംകുമാർ ചൂണ്ടിക്കാട്ടി. മാർക്കറ്റിലെ ചിലമൊത്ത വ്യാപാരികൾ കോവിഡ് മാനദണ്ഢങ്ങൾ പാലിക്കാത്ത സ്ഥിതിയുമുണ്ട്. മാസ്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും ഇത്തരക്കാർ നിരന്തരമായി ഗുരുതര വീഴ്ചയാണ് വരുത്തുന്നത്. മുൻസിപ്പൽ അധികൃതരും മാർക്കറ്റിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്നതിൽ പിന്നോക്കം പോകുന്ന കാഴ്ചയാണ്.

സംസ്ഥാനത്തുടനീളവും ജില്ലയിലും സമ്പർക്കം വഴി കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലും തൊടുപുഴ മാർക്കറ്റിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാത്തത് ഖേദകരമാണ്. ചുമട്ടു തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് തൊഴിലാളികളും അവരെ ആശ്രയിക്കുന്ന കുടുംബങ്ങളും വലിയ ആശങ്കയിലുമാണെന്നും സലിംകുമാർ ചൂണ്ടിക്കാട്ടി. ജില്ലാ ഭരണകൂടം അടിയന്തിരമായി ഈ വിഷയം പരിഗണിക്കണമെന്നും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry; covid 19 thodupuzha updates

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.