Web Desk

ആലപ്പുഴ

May 24, 2020, 6:24 pm

ആലപ്പുഴ ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 4349 പേർ നിരീക്ഷണത്തിൽ

Janayugom Online

ആലപ്പുഴ ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ കുടുംബത്തിലെ അംഗങ്ങളാണ്. രോഗം സ്ഥിരീകരിച്ച നാലാമത്തെയാൾ അബുദാബിയിൽ നിന്നും മടങ്ങിയെത്തിയ ആളാണ്. മുംബൈയിൽ നിന്നും മടങ്ങിയെത്തിയ കുടുംബത്തിലെ മൂന്ന് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തകഴി സ്വദേശികളാണ് ഇവർ. മാതാപിതാക്കളും മകനും അടങ്ങുന്ന കുടുംബം മെയ് 22ന് ട്രെയിൻ മാർഗത്തിലൂടെയാണ് എറണാകുളത്തെത്തിയത്.

അബുദാബിയിൽ നിന്ന് മെയ് 17ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച നാലാമത്തെ ആൾ. ചേർത്തല താലൂക്ക് സ്വദേശിയായ ഇയാൾ ഹോം ക്വാറന്റീനിൽ ആയിരുന്നു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നാല് പേരെയും മെഡിക്കൽ കോളേജ് ആശുപത്രയിലേക്ക് മാറ്റി. നിലവിൽ 16 പേരാണ് ആലപ്പുഴ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. നിലവിൽ 4349 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്.

Eng­lish sum­ma­ry; covid 19 three peo­ple from the same fam­i­ly test pos­i­tive in alappuzha

you may also like this video;