October 3, 2022 Monday

Related news

July 22, 2022
April 17, 2022
March 26, 2022
March 14, 2022
February 5, 2022
January 8, 2022
October 13, 2021
October 9, 2021
September 30, 2021
September 30, 2021

കോവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി ദുബായില്‍ മരിച്ചു

Janayugom Webdesk
April 28, 2020 5:46 pm

ദുബായില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ഒരു മലയാളികൂടി മരിച്ചു. തൃശൂര്‍ അടാട്ട് പുരനാട്ടുകര വിഷ്ണുക്ഷേത്രത്തിന് സമീപം മഠത്തില്‍പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ ശിവദാസ്(41) ആണ് മരിച്ചത്. ദുബായ് അല്‍ഖൂസില്‍ ഡ്രൈവറായി ജോലിനോക്കുകയായിരുന്നു ശിവദാസ്. ഈ മാസം പത്തൊന്‍പതിനാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ദുബായ് റാശിദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടതെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഇന്ന്  ഏഴ് പേരാണ് യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 89ആയി ഉയര്‍ന്നു. രോഗമുക്തി നേടിയത് 91 പേരാണ്. പുതുതായി 541 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 11,380 ആയി ഉയര്‍ന്നു.

Eng­lish Sum­ma­ry: covid-19- thris­sur native died in dubai

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.