ചരിത്രത്തില്‍ ആദ്യമായി തൃശൂര്‍ പൂരം ഉപേക്ഷിച്ചു. പൂരവുമായി ബന്ധപ്പെട്ട ഒരു പരിപാടികളും ഇത്തവണ നടത്തില്ല. അഞ്ചുപേര്‍ മാത്രമായി താന്ത്രിക ചടങ്ങ് നടത്തും. അവിടെയും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവില്ല. ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് രാവിലെ 11 മണിയ്ക്ക് തൃശ്ശൂരില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.
മന്ത്രിമാരായ എ സി മൊയ്തീന്റെയും സുനില്‍കുമാറിന്റെയും സാന്നിധ്യത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തത്. മെയ് രണ്ടിനായിരുന്നു തൃശ്ശൂര്‍ പൂരം നടക്കേണ്ടിയിരുന്നത്. ഒരു ആനയുടെ പുറത്ത് എഴുന്നള്ളിപ്പും പേരിന് മാത്രം മേളവുമായി നടത്താനായിരുന്നു നേരത്തെയുളള തീരുമാനം. എന്നാല്‍ ഇപ്പോള്‍ ഇത് പോലും വേണ്ടെന്ന് വെച്ചിരിക്കുകയാണ്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.