March 24, 2023 Friday

ആളും ആരവവുമില്ലാതെ നിശബ്ദമായി തൃശൂര്‍ പൂരം ഇന്ന്

Janayugom Webdesk
തൃശ്ശൂർ
May 2, 2020 8:55 am

കോവിഡിന് മുന്നില്‍ നിശബ്ദമായി പൂരങ്ങളുടെ പൂരം ഇന്ന്. രോഗപ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രത്തിനകത്ത് താന്ത്രിക ചടങ്ങുകള്‍ മാത്രമാണ് നടക്കുക. ഒമ്പതു മണിയോടെ ഈ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ അടയ്ക്കും.

ഇത്തരത്തില്‍ ഒരു പൂര ദിനം കേട്ടുകേള്‍വിയില്ലാത്ത പൂരപ്രേമികള്‍ക്ക് ഇത് നിരാശയുടെ ദിനമാണ്. കോവിഡ് മഹാമാരിയ്ക്കുമുന്നില്‍ മറ്റെല്ലാം നിശബ്ദമെന്ന് ഒരിക്കല്‍ക്കൂടി ആളുകള്‍ തിരിച്ചറിയുകയാണ്. പൂരവുമായി ബന്ധപ്പെട്ട് വലിയ താന്ത്രിക ചടങ്ങുകള്‍ അധികമില്ല. പൂരം കൊടിയേറിയതിന് ശേഷം മറ്റ് ദിവസങ്ങളിലെല്ലാം ആറാട്ട് നടക്കും. ഇതൊഴികെ പ്രധാനപ്പെട്ട മറ്റ് ചടങ്ങുകള്‍ ക്ഷേത്രത്തില്‍ നടക്കുന്നില്ല. മഠത്തില്‍ വരവ്, ഇലഞ്ഞിത്തറമേളം, കുടമാറ്റം, ഗജവീരന്‍മാര്‍, വെടിക്കെട്ട് തുടങ്ങി പൂരങ്ങളുടെ പൂരമായി തൃശൂര്‍പൂരത്തെമാറ്റുന്ന ഒരു പരിപാടിയും ഇത്തവണപൂരനാളിന് അകമ്പടിയില്ല.

Eng­lish Sum­ma­ry: covid — 19- thris­sur pooram today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.