ലോകം മുഴുവൻ ഒറ്റക്കെട്ടായി കോവിഡ് ബാധിത രാജ്യങ്ങളെ സഹായിക്കണമെന്ന് യുഎൻ

Web Desk
Posted on March 26, 2020, 2:54 pm

ലോകം മുഴുവൻ ഒറ്റക്കെട്ടായി കോവിഡ് ബാധിത രാജ്യങ്ങളെ സഹായിക്കണമെന്ന് ഐക്യരാഷ്ട്ര സഭ. രണ്ടു ബില്യൺ ഡോളറാണ് രോഗ പ്രതിരോധത്തിനും രോഗാവസ്ഥയിൽ നിന്ന് കരകയറുന്നതിനും വിവിധ രാജ്യങ്ങൾക്ക് ആവശ്യം. ഇത് സാധ്യമാക്കാൻ വേണ്ടി ലോക രാജ്യങ്ങൾ ഒരുമിച്ച് നിൽക്കണമെന്ന് യുഎൻ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് അഭ്യർത്ഥിച്ചു.

കോവിഡ് രോഗം മനുഷ്യവംശത്തിന് ആകെയുള്ള ഭീഷണിയായി വേണം കാണാനെന്നും യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21,185 ആയി ഉയരുകയും നാലര ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് യുഎൻ ഓർമ്മപ്പെടുത്തൽ.

Eng­lish Sum­ma­ry; covid 19 UN Sec­re­tary-Gen­er­al Anto­nio Guter­res response

YOU MAY ALSO LIKE THIS VIDEO