Web Desk

April 04, 2020, 6:14 pm

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ്; 8 പേര്‍ക്ക് രോഗം ഭേദമായി

Janayugom Online

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 6 പേർ കാസർകോട് സ്വദേശികളാണ്. ഇതോടെ കാസര്‍കോട്ട് ചികിത്സയില്‍ കഴിയുന്ന രോഗബാധിതരുടെ എണ്ണം 138 ആയി. കാസര്‍കോഡ് രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലം, ആലപ്പുഴ, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് ഇതില്‍ 8 പേര്‍ക്ക് കോവിഡ് ഭേദമായി. കണ്ണൂര്‍ ജില്ലയില്‍ നിന്നും ഏഴു പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ്. ഇതുവരെ 50 പേര്‍ക്കാണ് കോവിഡ് ഭേദമായത്. ആലപ്പുഴ, കൊല്ലം, കാസര്‍കോട് എന്നീ ജില്ലകളിലെ രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ നിസാമുദ്ദീനില്‍ പോയി വന്നവരാണ്.

206 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9744 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8586 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

you may also like this video;