തിരുവനന്തപുരത്ത് അതീവ ജാഗ്രത: 88 ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍

Web Desk

തിരുവനന്തപുരം

Posted on April 30, 2020, 11:20 am

തിരുവനന്തപുരത്ത് അതീവ ജാഗ്രത. കോവിഡ് ബാധിതർ ചികിത്സ തേടിയതിനെ തുടർന്ന് ജില്ലയില്‍ 88 ആശുപത്രി ജീവനക്കാരെ നിരീക്ഷണത്തിലാക്കി.

പാറശ്ശാല സർക്കാർ ആശുപത്രിയിൽ 29 പേർ, നെയ്യാറ്റിൻകര റോളൻസിൽ 14 പേർ, നിംസിൽ 45 പേരെയുമാണ് നിരീക്ഷണത്തിലാക്കിയത്. കോവിഡ് സ്ഥിരീകരിച്ചവർ ഇവിടങ്ങളിൽ ചികിത്സ തേടിയിരുന്നു. നെയ്യാറ്റിൻകര, പാറശാല പ്രദേശത്തെ കൂടുതല്‍ പഞ്ചായത്തുകള്‍ ഹോട്സ്‌പോട്ടാക്കും.

ജില്ലയില്‍ ഇന്നലെ രണ്ട് പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. മാങ്കാല മേൽപ്പാല സ്വദേശിയായ അറുപത്തിയെട്ടുകാരനും നെയ്യാറ്റിൻകര പത്താംകല്ല് സ്വദേശിയായ അൻപതുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് രോഗികളുടെയും റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.

മാങ്കാല മേൽപ്പാല സ്വദേശിയുടെ റൂട്ട് മാപ്പ്

 

നെയ്യാറ്റിൻകര പത്താംകല്ല് സ്വദേശിയുടെ റൂട്ട് മാപ്പ്

Eng­lish Sum­ma­ry: COVID-19 pos­i­tive cas­es in Thiru­vanan­tha­pu­ram

YOU MAY ALSO LIKE THIS VIDEO