October 3, 2022 Monday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

ഹെയര്‍ സലൂണ്‍ സന്ദര്‍ശിച്ച 140 പേര്‍ക്ക് കോവിഡ്

പി.പി.ചെറിയാൻ
സ്പ്രിംഗ്ഫീല്‍ഡ്
May 27, 2020 3:15 pm

കൊറോണ വൈറസ് പോസിറ്റീവായ രണ്ടു ജീവനക്കാരുമായി അടുത്തിടപഴകിയ 140 പേര്‍ക്ക് കൊറോണ വൈറസ് കണ്ടെത്തിയതായി കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്‍റ്. മേയ് 12 മുതല്‍ 20 വരെ കൊറോണ വൈറസിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ആദ്യ ജീവനക്കാരില്‍നിന്നും 84 പേര്‍ക്കും മേയ് 16 മുതല്‍ 20 വരെ ജോലി ചെയ്ത മറ്റൊരു കൊറോണ വൈറസ് പോസിറ്റീവായ ജീവനക്കാരനുമായി ഇടപഴകിയ 56 പേര്‍ക്കും ഉള്‍പ്പെടെ 140 പേര്‍ക്കാണ് ഹെയര്‍ സലൂണില്‍നിന്നും കോവിഡ് രോഗം പകര്‍ന്നതെന്ന് സ്പ്രിംഗ് ഫീല്‍ഡ് ഗ്രീന്‍ കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്‍റ് പുറത്തിറക്കിയ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആദ്യം രോഗം കണ്ടെത്തിയ സ്റ്റെലിസ്റ്റ് 8 ദിവസം കൊറോണ വൈറസ് ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടും ജോലിയില്‍ നിന്നും വിട്ടുനില്‍ക്കാഞ്ഞതാണ് കാര്യങ്ങള്‍ ഇത്രയധികം ഗുരുതരാവസ്ഥയില്‍ എത്തിച്ചത്. സിറ്റി അധികൃതര്‍ നിയന്ത്രണങ്ങളില്‍ അല്പം അയവുവരുത്തിയതോടെയാണ് ഹെയര്‍ സലൂണുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ചത്. ഹെയര്‍ സലൂണില്‍ നിന്നും രോഗം വ്യാപിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിട്ടുണ്ട്.

Eng­lish sum­ma­ry; Covid for 140 peo­ple who vis­it­ed Hair Salon

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.