കോവിഡ് 19 വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി വാർ റൂം സജ്ജമാക്കി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിലെ കോൺഫറൻസ് ഹാൾ ഓഫീസാക്കി ഒരു കൺട്രോൾ റൂം പ്രവർത്തിക്കും. 24 മണിക്കൂറും ഈ ഓഫീസ് പ്രവർത്തനസജ്ജമായിരിക്കും. പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവന്റെ നേതൃത്വത്തിലായിരിക്കും കൺട്രോൾ റൂം പ്രവർത്തിക്കുക.
പ്രിൻസിപ്പൽ സെക്രട്ടറിയെ കൂടാതെ മറ്റ് അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥരും കൺട്രോൾ റൂമിന്റെ ചുമതലയിൽ ഉണ്ടായിരിക്കും. ഇവർ ഷിഫ്റ്റ് അടിസ്ഥാനമായിരിക്കും വാർ റൂം ചുമതല നിർവഹിക്കുക. ആരോഗ്യം, പൊലീസ്, റവന്യൂ, തദ്ദേശഭരണം, ഗതാഗതം, ഭക്ഷ്യസിവിൽ സപ്ലൈസ് എന്നീ വകുപ്പുകൾ വാർ റൂം കേന്ദ്രമാക്കി ഒന്നിച്ചുള്ള പ്രവർത്തനം നടത്തും. ഈ വിഭാഗങ്ങളിൽ നിന്നെല്ലാം ജനങ്ങൾക്കാവശ്യകാര്യങ്ങൾ ഫലപ്രദമായ രീതിയിൽ നടപ്പിൽ വരുത്താനാണ് വാർ റൂം കൊണ്ട് ലക്ഷ്യമിടുന്നത്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.