Web Desk

വയനാട്

March 25, 2020, 3:01 pm

വയനാട് അതിര്‍ത്തി അടച്ചു: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വീട്ടിലേക്ക് പോകാനാവില്ല

Janayugom Online

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് അതിര്‍ത്തി അടച്ചു. അതിര്‍ത്തി വഴി ഇനി ആരെയും കേരളത്തിലേക്ക് കടത്തിവിടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി വീട്ടിലേക്ക് പോകാനാവില്ല. പകരം ഇവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും. ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ കര്‍ണാടകത്തില്‍ നിന്നും വയനാട് വഴി നാട്ടിലേക്ക് മടങ്ങാന്‍ മലയാളികളുടെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

YOU MAY ALSO LIKE THIS VIDEO