ലോകത്ത് ഭീതി വിതച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിക്ക് ലോക്ഡൗൺ കഴിഞ്ഞ് കുറച്ച് ആഴ്ചത്തേക്ക് ശമനമുണ്ടാകുമെന്ന് പഠന റിപ്പോർട്ട്. എന്നാൽ മൺസൂൺ ആരംഭിക്കുന്നതോടെ ഇന്ത്യയിൽ വീണ്ടും കോവിഡ് പൊട്ടിപുറപ്പെടുമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ഓഗസ്റ്റ്, ജൂലൈ മാസങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യുമെന്നും എന്നാൽ വൈറസ് വ്യാപനം എത്രത്തോളമെന്നത് ഇന്ത്യയിലെ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും ശിവ നാടാർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ സമിത് ഭട്ടാചാര്യ പറഞ്ഞു.
ജനജീവിതം സാധാരണ നിലയിലേക്ക് പോകുമ്പോൾ രോഗ വ്യാപനം വർധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടിഐഎഫ്ആർ) ലെ ഗവേഷകർ പറയുന്നു. കഴിഞ്ഞ പത്ത് ദിവസങ്ങൾക്കുള്ളിൽ കോവിഡ് മരണങ്ങളുടെ ശരാശരിയിൽ കുറവും രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ ഇരട്ടി വർധനവും ശുഭശൂചനയാണ്.കുറച്ചു ദിവസങ്ങളായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിലും കുറവ് വന്നിട്ടുണ്ട്. എന്നാൽ രോഗം പിടിപ്പെട്ടയാൾക്ക് വീണ്ടും രോഗം വരാനുള്ള സാധ്യതകള്‍ ചൈനയും യൂറോപ്പും തള്ളിക്കളഞ്ഞിട്ടില്ല.
അതുകൊണ്ടു തന്നെ രണ്ടാമത് ഇന്ത്യയിൽ രോഗം പടർന്നു പിടിക്കാൻ അവസരം ഉണ്ടായാൽ അത് വളരെ ഭയാനകമായിരിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. ഐസൊലേഷനും, ഹോം ക്വാറന്റൈനും, സാമൂഹിക അകലം പാലിക്കലും ലോക്ഡൗൺ നിയന്ത്രണങ്ങളും കുറച്ചു കാലങ്ങളിലേക്ക് കൂടി നീട്ടണമെന്നാണ് ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും (ഐഐഎസ്സി), ടിഐഎഫ്ആർ എന്നിവിടങ്ങളിലെ വിദഗ്ധർ നിർദ്ദേശിക്കുന്നത്. മൺസൂൺ രാജ്യത്തെ ഭൂരിപക്ഷം പ്രദേശങ്ങളിലും പകർച്ചപ്പനി കാലമാണ്. എന്നാൽ ഈ സമയത്ത് പനിയുടെ രോഗലക്ഷണങ്ങൾ അവഗണിക്കരുതെന്നും വിദഗ്ധർ പറയുന്നു. രോഗലക്ഷണങ്ങൾ കാത്തുനിൽക്കാതെ ഹോട്ട്സ്പോട്ടുകളിൽ പരിശോധനകൾ ഊർജ്ജിതമായി തന്നെ തുടരണമെന്നും അവർ നിർദ്ദേശിക്കുന്നു.
English Summary: covid-19 will spread in monsoon season
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.