Web Desk

ഡല്‍ഹി

June 07, 2020, 7:28 pm

ഐഎസ് ബന്ധത്തെ തുടര്‍ന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്ത യുവതിക്ക് കോവിഡ് 19

Janayugom Online

ഐഎസ് ബന്ധമാരോപിച്ച്‌ എന്‍ഐഎ കസ്റ്റഡിയിലെടുത്ത യുവതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ചില്‍ കസ്റ്റഡിയിലെടുത്ത ഹിന ബഷീര്‍ ബെയ്ഗിനാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എന്‍ഐഎ അറിയിച്ചു.ഡല്‍ഹി കലാപത്തിന് നേതൃത്വം നല്‍കിയ ഹിനയെയും ഭര്‍ത്താവിനെയും ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച്‌ എട്ടിനാണ് ഡല്‍ഹി പോലീസ് ജാമിയ നഗറിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.

ഇവര്‍ പൗരത്വ നിയമ ഭേദഗതി സമരത്തില്‍ സജീവമായിരുന്നെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് തീഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. തീഹാര്‍ ജയിലിലെ തടവു പുള്ളികള്‍ക്ക് കൊറോണ ബാധിച്ച പശ്ചാത്തലത്തില്‍ ഹിനയുടെയും ഭര്‍ത്താവിന്റെയും സ്രവങ്ങള്‍ അന്ന് പരിശോധനക്ക് അയച്ചിരുന്നു. എന്നാല്‍ അന്നത്തെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. അടുത്തിടെയാണ് ഹിനയെയും ഭര്‍ത്താവിനെയും എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയത്.

കസ്റ്റഡിയിലിരിക്കേ കൊറോണ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഹിന കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെ ഹിനയുടെ സ്രവങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്കായി അയച്ചിരുന്നു. തുടര്‍ന്ന് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.

Eng­lish sum­ma­ry; covid for woman who was tak­en into cus­tody by the NIA

you may also like this video;