January 31, 2023 Tuesday

പിടിമുറുക്കി കോവിഡ്; മരണം 95,000 കടന്നു, ആശങ്കയില്‍ ലോക രാജ്യങ്ങൾ

Janayugom Webdesk
ന്യൂയോർക്ക്
April 10, 2020 10:44 am

ലോകത്ത്‌ കോവിഡ്‌ ബാധിതർ പതിനഞ്ചര ലക്ഷം കവിഞ്ഞു. ലോകത്തെ മരിച്ചവരുടെ എണ്ണം 95000 കടന്നു.കഴിഞ്ഞ ദിവസം 80,000ത്തോളം പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.

അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 4,68,566 ആയി ഉയർന്നു. വ്യാഴാഴ്ച മാത്രം 1819 പേർ മരിച്ചു. ആകെ മരണം 16,691 ആയി. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള സ്പെയിനിൽ 1,53,222 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15,447 പേർ മരിച്ചു. 24 മണിക്കൂറിനുള്ളിൽ എഴുന്നൂറോളം മരണം സ്പെയിനിൽ റിപ്പോർട്ട് ചെയ്തു.

കുവൈറ്റില്‍ ഇന്ത്യന്‍ വംശജര്‍ കൂടുതലുള്ള കേന്ദ്രങ്ങളിലാണ് കൂടുതല്‍ രോഗവ്യാപനം. സൗദി അറേബ്യയില്‍ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷത്തിലെത്താനാണ് സാധ്യതയെന്ന് സൗദി ആരോഗ്യമന്ത്രാലയവും മുന്നറിയിപ്പ് നല്‍കുന്നു. മലയാളികള്‍ ഏറെയുള്ള ദുബായിലെ ദേര മേഖലയില്‍ ഓരോ കെട്ടിടവും കേന്ദ്രീകരിച്ച് താമസക്കാരുടെ ആരോഗ്യപരിശോധന തുടരുകയാണ്.

ലോകത്താകെ 356,440 പേർക്ക് രോഗംഭേദമായി. 1,151,031 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. ഇതിൽ 50,000 ത്തോളം ആളുകളുടെ ആരോഗ്യനില ഗുരുതരമാണ്.

ENGLISH SUMMARY: covid 19 world updates

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.