Web Desk

തൊടുപുഴ

March 26, 2020, 6:45 pm

കോവിഡ് 19: ഇടുക്കിയിൽ 1,307 പേർ നിരീക്ഷണത്തിൽ

Janayugom Online

കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1307 ആയി. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കാണിത്. ഇന്ന് മാത്രം 106 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശിയെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.

23 പേരെ ഇന്ന് നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരാളെ ആശുപത്രിയിൽ നിന്നും നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി വീട്ടിൽ കഴിയാൻ നിർദേശിച്ചു. നിലവിൽ മൂന്ന് പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസം ശേഖരിച്ച 63 പേരുടെയും ഇന്ന് ശേഖരിച്ച 11 പേരുടെയും പരിശോധനാ ഫലങ്ങളിൽ 54 പേരുടെ റിസൽട്ടും നെഗറ്റീവാണ്. 19 പേരുടെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്. 55 പേരുടെ പരിശോധനാ ഫലം വന്നതിൽ കുമാരമംഗലം സ്വദേശിയുടേതാണ് പോസിറ്റീവ് കേസ്.

Eng­lish Sum­ma­ry; covid 19; 1,307 per­sons under obser­va­tion in Idukki

YOU MAY ALSO LIKE THIS VIDEO