സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ്; 745 പേര്‍ക്ക് രോഗമുക്തി: സമ്പർക്കത്തിലൂടെ 483 പുതിയ രോഗികൾ

Web Desk
Posted on July 27, 2020, 6:06 pm

സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, രോഗമുക്തി 745,സമ്പർക്കത്തിലൂടെ 483 പുതിയ രോഗികൾ. അതിൽ ഉറവിടമറിയാത്തവരുടെ എണ്ണം 35. വിദേശത്തുനിന്ന് 75 പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 91 പേർ. ആരോഗ്യപ്രവർത്തകർ 43. 2 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് സ്വദേശ് മുഹമ്മദ്(67), കോട്ടയം സ്വദേശി ഔസേപ്പ് ജോർജ്(87) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം 161,മലപ്പുറം 86,ഇടുക്കി 70, കോഴിക്കോട് 68,കോട്ടയം 59,പാലക്കാട് 41,തൃശൂർ 40, കാസറഗോഡ് 38,കണ്ണൂർ 38,ആലപ്പുഴ 30, കൊല്ലം 22,പത്തനംതിട്ട 17,വയനാട് 17,എറണാകുളം 15.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

ആലപ്പുഴ 150, മലപ്പുറം 88,എറണാകുളം 69,തിരുവനന്തപുരം 65,കൊല്ലം 57,കാസറഗോഡ് 53,പത്തനംതിട്ട 49,വയനാട് 49,തൃശൂർ 45,കോഴിക്കോട് 41,കണ്ണൂർ 32,ഇടുക്കി 25,കോട്ടയം 13,പാലക്കാട് 9.

കഴിഞ്ഞ 24 മണിക്കൂറിനകം 18,417 സാമ്പിളുകൾ പരിശോധിച്ചു. 1,55,148 പേരാണ് നിരീക്ഷണത്തിലുള്ളത്. 9397 പേർ ആശുപത്രികളിൽ. ഇന്നു മാത്രം 1237 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിലുള്ളവർ 9611.

ഇതുവരെ ആകെ 3,54,480 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 3842 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെൻറിനൽ സർവൈലൻസിൻറെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,14,832 സാമ്ബിളുകൾ ശേഖരിച്ചതിൽ 1,11,105 സാമ്പിളുകൾ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 495 ആയി.

you may also like this video