Web Desk

March 16, 2020, 10:47 am

ഡോക്ടർക്ക് കോവിഡ് 19: ശ്രീചിത്രയിൽ പ്രതിസന്ധി

Janayugom Online

കോവിഡ് ബാധിതനായ ഡോക്ടർ ജോലിചെയ്തുതിനെ തുടർന്ന് ശ്രീചിത്ര മെഡിക്കൽ സെന്ററിൽ പ്രതിസന്ധി. ഇവിടെ ജോലിചെയ്യുന്ന 30 ഡോക്ടർമാർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി വെച്ചതായി അധികൃതർ അറിയിച്ചു.

വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് ഒന്നിനാണ് സ്പെയിനിൽ നിന്ന് ഇദ്ദേഹം നാട്ടിലെത്തിയത്. കോവിഡ് മുൻകരുതൽ പട്ടികയിൽ ആദ്യഘട്ടങ്ങളിൽ സ്പെയിൻ ഉൾപ്പെട്ടിരുന്നില്ല. അതിനാൽ ഡോക്ടർ ആദ്യഘട്ട മുൻകരുതൽ എടുത്തിരുന്നില്ല എന്നാണ് റിപ്പോർട്ട്. പത്ത്,പതിനൊന്ന് ദിവസങ്ങളിൽ ഈ ഡോക്ടർ ഒപിയിലെത്തിയ രോഗികളെ പരിശോധിച്ചിരുന്നു.

updat­ing…

Eng­lish Sum­ma­ry: covid affect­ed doc­tor worked in sreechithra

You may also like this video