കോവിഡ് തലച്ചേറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന് ശാസ്ത്ര ലോകം. കോവിഡ് 19 ബാധിച്ചവരില്‍ നാഡിസംബന്ധമായി ഗുരുതര രോഗങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന് മുന്നറിയിപ്പ്. കോവിഡിനെ തുടര്‍ന്ന് രോഗികളില്‍ ബുദ്ധി ഭ്രമം, ഉന്മാദം, തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു.
യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ 43 കോവിഡ് 19 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു നിഗമനം കണ്ടെത്തിയത്. ഈ രോഗികളില്‍ കോനിഡ് ബാധ മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കകയോ, പക്ഷാഘാതം, നാഡിതകരാറ്, എന്നിവ ഉണ്ടായതായി പഠനം പറയുന്നു.
ദശലക്ഷകണക്കിനാളുകളാണ് കോവിഡ് ബാധിതരായിട്ടുളളത്. രോഗമുക്തി നേടുന്നവരുടെ എണ്ണവും കുറവല്ല. രോഗമുക്തരാവുന്നവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ അവരുടെ കാനഡയിലെ വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ ന്യൂറോ സയന്റിസ്റ്റായ ആഡ്രിയൻ ഓവന്‍ പറയുന്നു.
ENGLISH SUMMARY: COVID AFFECTS BRAIN
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.