പി.പി. ചെറിയാന്‍

ഡാലസ്

March 29, 2020, 4:24 pm

കോവിഡ് 19 : ഡാലസില്‍ ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചു

Janayugom Online

ടെക്‌സസ് സംസ്ഥാനത്തെ കൗണ്ടികളില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് പോസിറ്റിവ് കേസുകളും മരണങ്ങളും ഡാലസ് കൗണ്ടിയില്‍ നടന്നതിനെ തുടര്‍ന്നുള്ള സാഹചര്യത്തെ നേരിടുന്നതിന് ഒരു ബ്രിഗേഡ് നാഷണല്‍ ഗാര്‍ഡിനെ അടിയന്തരമായി നിയമിക്കുകയാണെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് മാര്‍ച്ച് 27 വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയന്ത്രണാതീതമായി വ്യാപിക്കുന്ന വൈറസിനെ പ്രതിരോധിക്കാന്‍ ഇതല്ലാതെ വേറൊരു മാര്‍ഗ്ഗവുമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.ഡാലസ് കൗണ്ടിയില്‍ വെള്ളിയാഴ്ച മാത്രം (മാര്‍ച്ച് 27ന്) പുതിയതായി 64 പുതിയ പോസിറ്റീവ് കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കോവിഡ് 19 രോഗബാധിതരുടെ എണ്ണം 367 ആയി. കൗണ്ടിയില്‍ ഇതുവരെ ഏഴു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

നോര്‍ത്ത് ടെക്‌സസില്‍ മൂന്നു ബിഗ്രേഡുകളെയാണ് വിട്ടു നല്‍കിയതെന്നും അതില്‍ ഒരു ബ്രിഗേഡ് ഡാലസ് കൗണ്ടിയില്‍ മെഡിക്കല്‍ അസിസ്റ്റന്‍സിനായി നിയോഗിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മിലിട്ടറി റൂള്‍ നടപ്പാക്കുന്നതില്ല മറിച്ചു കൊറോണ വൈറസ് കണ്ടെത്തുന്നതിനും അവര്‍ക്ക് ആവശ്യമായി മെഡിക്കല്‍ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുക എന്നതായിരുന്നു സേനയുടെ ദൗത്യമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഡാലസ് കൗണ്ടിയില്‍ രോഗബാധിതരായി ആശുപത്രിയില്‍ എത്തുന്നവരില്‍ 30% രോഗികളേയും ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ് അഡ്മിറ്റ് ചെയ്യുന്നത്. ഇവരില്‍ ബഹുഭൂരിപക്ഷം രോഗികളും 60 വയസ്സിനു മുകളിലുമുള്ളവരാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.പരിചയ സമ്പന്നരായ റിട്ടയര്‍ ചെയ്ത മെഡിക്കല്‍ സ്റ്റാഫിനെ എപ്രകാരം പ്രയോജനപ്പെടുത്താം എന്ന് പരിശോധിച്ചു വരികയാണെന്നു ഡാലസ് കൗണ്ടി മെഡിക്കല്‍ സൊസൈറ്റി അറിയിച്ചു.

Eng­lish Summary:covid alert- Nation­al Guard in Dallas

You may also like this video