20 April 2024, Saturday

കോവിഡിനിടെയും പ്രാര്‍ത്ഥന നടത്തി: തിക്കിലും തിരക്കിലുംപെട്ട് മരിച്ചത് 29 പേര്‍

Janayugom Webdesk
മോ​​​​ണ്‍​റോ​​​​വി​​​​യ
January 21, 2022 11:32 am

ആ​​​​ഫ്രി​​​​ക്കയിലെ രാജ്യമായ ലൈബീരിയയില്‍ പ്രാര്‍ത്ഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 29 പേര്‍ മരിച്ചു. ലൈ​​​​ബീ​​​​രി​​​​യ​​​​യു​​​​ടെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ മോ​​​​ണ്‍​റോ​​​​വി​​​​യ​​യിലാണ് പ്രാ​​ർ​​ഥ​​നാ​​യോ​​ഗ​​ത്തി​​നി​​ടെ​​യു​​ണ്ടാ​​യ തി​​​​ക്കി​​​​ലും തി​​​​ര​​​​ക്കി​​​​ലുംപെട്ട് ജനങ്ങള്‍മരിച്ചത്. മ​​രി​​ച്ച​​വ​​രി​​ൽ 11 കു​​ട്ടി​​ക​​ളും ഒ​​രു ഗ​​ർ​​ഭി​​ണി​​യും ഉ​​ൾ​​പ്പെ​​ടു​​ന്നു. പരിക്കേറ്റ 15 പേ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഫു​​​​ട്ബോ​​​​ൾ മൈ​​​​താ​​​​ന​​​​ത്താ​​​​ണു പ്രാ​​​​ർ​​​​ഥ​​​​നാ​​​യോ​​​​ഗം ന​​​​ട​​​​ന്ന​​​​ത്. മ​​​​ര​​​​ണ​​​​സം​​​​ഖ്യ ഉ​​​​യ​​​​ർ​​​​ന്നേ​​​​ക്കാ​​​​മെ​​​​ന്നു പോ​​​​ലീ​​​​സ് വ​​​​ക്താ​​​​വ് മോ​​​​സ​​​​സ് കാ​​​​ർ​​​​ട്ട​​​​ർ പ​​​​റ​​​​ഞ്ഞു. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ലൈ​​​ബീ​​​രി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് വി​​​യ ഉ​​​ത്ത​​​ര​​​വി​​​ട്ടു. മൂ​​​ന്നു ദി​​​വ​​​സം രാ​​​ജ്യ​​​ത്തു ദുഃ​​​ഖാ​​​ച​​​ര​​​ണം നടത്തും.

Eng­lish Sum­ma­ry: Covid also prayed: 29 peo­ple died in the stampede

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.