തിരുവനന്തപുരത്ത് മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒരാൾ വർക്കലയിൽ റിസോർട്ടിൽ തമസിച്ച ഇറ്റലി സ്വദേശിയടക്കം മൂന്ന് പേർക്കാണ് രോഗബാധ.മലയാളികളായ രണ്ടു പേരിൽ ഒരാൾ ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ ആളും മറ്റൊരാൾ ഇറ്റലിയിൽ നിന്ന് യുഎഇ വഴി എത്തിയ ആളുമാണ്. ഇവർ തിരുവനന്തപുരം സ്വദേശികൾ തന്നെയാണ്. ഇറ്റാലിയൻ പൗരൻ 14 ദിവസമായി നിരീക്ഷണത്തിലായിരുന്നു. സംസ്ഥാനത്ത് ആകെ കേസുകൾ 22 ആയി. നിലവിൽ 19 പേർ ചികിത്സയിലാണ്. മൂന്ന് പേർക്ക് രോഗം ഭേദമായി. 5468 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് അഡ്മിറ്റായത് 69 പേരാണ്. രോഗബാധ സംശയിക്കുന്ന 1715 സാമ്പിളുകളിൽ 1132 സാമ്പിളുകളുടെയും ഫലം നെഗറ്റീവ് ആണ്.
Updating.…
English Summary: Covid case again report in thiruvananthapuram
You may also like this video