Web Desk

ന്യൂഡൽഹി

November 11, 2020, 1:59 pm

ദിവസേനയുള്ള രോഗികളുടെ എണ്ണം അമ്പതിനായിരത്തിൽ താഴെ; 24 മണിക്കൂറിനിടെ മരിച്ചത് 512 പേർ

Janayugom Online

ന്യൂഡൽഹി: സജീവരോഗികളുടെ എണ്ണത്തിൽ കുറവും രോഗമുക്തരുടെ എണ്ണത്തിൽ വർധനവും രേഖപ്പെടുത്തി ഇന്ത്യയിലെ ആകെ കോവിഡ്-19 കേസുകൾ 86 ലക്ഷത്തിലധികമായി. 24 മണിക്കൂറിനിടെ 44,281 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 86,36,012 ആയി ഉയർന്നു. 512 കോവിഡ് മരണമാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ വൈറസ്ബാധ മൂലം മരിച്ചവരുടെ എണ്ണം 1,27,571 ആയി.

നിലവിൽ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 4,94,657 ആണ്. സജീവരോഗികളുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ 6,557 പേരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. 80, 13,783 പേരാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് മുക്തരായത്.

സംസ്ഥാനതല കണക്കുകളിൽ രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്ര മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണ്. 17,26,926 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ മഹാരാഷ്ട്രയ്ക്ക് പിന്നിൽ.

ആഗോളതലത്തിൽ ആകെ രോഗികളുടെ എണ്ണം 5,13,75,050 ആയി. ആകെ രോഗികളുടേയും സജീവ രോഗികളുടേയും എണ്ണത്തിൽ യുഎസ് ആണ് മുന്നിൽ. ആകെ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുന്നു. രോഗമുക്തി നിരക്കിൽ ഇന്ത്യ ഏറെ മുന്നിലാണ്. ലോകത്താകമാനം ഇതു വരെ 12,70, 167 പേർ കോവിഡ് ബാധിച്ച് മരിച്ചു.

Eng­lish sum­ma­ry; covid case india updation

You may also like this video;