സംസ്ഥാനത്ത് ഇന്ന് 2 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. വയനാട്-1, കണ്ണൂർ‑1 എന്നിവടങ്ങളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് എട്ടു പേർ രോഗമുക്തി നേടി. ഇതിൽ ആറ് പേർ കണ്ണൂരിലും രണ്ട് പേർ ഇടുക്കിയിലുമാണ് .ഒരു മാസമായി ഗ്രീൻ സോണിലായിരുന്ന വയനാടിനെ ഓറഞ്ച് സോണിലേയ്ക്ക് മാറ്റേണ്ടി വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു .
സംസ്ഥാനത്ത് 96 പേരാണ് ചികിത്സയിലുള്ളത്. 21894 പേർ നിരീക്ഷണത്തിലാണ്. 410 പേർ ആശുപത്രികളിലാണ്. ഇന്ന് 80 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംസ്ഥാനത്ത് പുതിയ ഹോട്ട് സ്പോട്ടുകളില്ല. ഇപ്പോൾ 80 ഹോട്ട് സ്പോട്ടുകളാണ് നിലവിൽ ഉള്ളത്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ ഹോട്ട് സ്പോട്ടുകളുള്ളത്. 23 മേഖലകളാണ് ഇവിടെ ഹോട്ട് സ്പോട്ട് പട്ടികയിലുള്ളത്. ഇടുക്കിയിലും കോട്ടയത്തും 11 പ്രദേശങ്ങളാണ് ഹോട്ട് സ്പോട്ടിലുള്ളത്.
ആലപ്പുഴ, തൃശൂർ ജില്ലകളെ ഗ്രീൻ സോണിലേയ്ക്ക് മാറ്റുന്നു. 21 ദിവസത്തിലേറെയായി പുതിയ കേസുകളൊന്നും ഈ ജില്ലകളിൽ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഗ്രീൻ സോണിലേയ്ക്ക് മാറ്റുന്നത്.
ഇരുചക്ര വാഹങ്ങളിൽ പിൻസീറ്റ് യാത്ര പാടില്ല. ഒരാൾ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിർദേശം. ആളുകൾ കൂടി ചേരുന്ന പരിപാടി അനുവദിക്കില്ല. സിനിമ തീയറ്റർ, ആരാധനാലയങ്ങൾ, തുടങ്ങിയവയ്ക്ക് നിയന്ത്രണം തുടരും.
ഞായറഴ്ച ദിവസം പൂർണ്ണ അവധി. കടകൾ തുറക്കരുതെന്നും വാഹനങ്ങൾ പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ തീരുമാനത്തിന് നാളെ ഇളവുണ്ടാക്കും. പിന്നീടുള്ള ഞായറാഴ്ചക്കിൽ നിയന്ത്രണം പൂർണ തോതിൽ കൊണ്ട് വരണമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവശ്യ സേവനങ്ങളല്ലാത്ത സർക്കാർ ഓഫീസുകൾ മെയ് 15 വരെ പ്രവർത്തിക്കാം.
സംസ്ഥാനത്തെ മദ്യശാലകൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മദ്യഷാപ്പുകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ തുറന്നു പ്രവർത്തിക്കില്ല. ബാർബർമാർക്ക് വീടുകളിൽ പോയി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ജോലി ചെയ്യാം.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല. പരീക്ഷ നടത്തിപ്പിനായി മാത്രം നിബന്ധനകൾ പാലിച്ച് തുറക്കാം.
ഗ്രീൻ സോൺ മേഖലകളിൽ കടകൾ രാവിലെ 7 മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കാം. ആഴ്ചയിൽ ആറു ദിവസവും ഇത് അനുവദിക്കും.65 വയസിനു മുകളിലുള്ളവരും 10 വയസിനു താഴെയുള്ള കുട്ടികളും പുറത്തിറങ്ങരുത്.
ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയിൽ സ്ഥാപനങ്ങളിൽ അഞ്ചിൽ താഴെ ജീവനക്കാരെ വെച്ച് തുറക്കാം. ഇത് ഗ്രീൻ, ഓറഞ്ച് സോണുകളിൽ മാത്രമാണ് ബാധകം. ഈ സോണുകളിൽ ടാക്സി, യൂബർ ടാക്സി എന്നിവ അനുവദിക്കും.
ഉപാധികളോടെ അന്തർ ജില്ലാ യാത്രകൾ അനുവദിക്കും. ഹോട്ട് സ്പോട്ടുകളിൽ ഒഴികെ പ്രത്യേക അനുമതിയോടെ അന്തർ ജില്ലാ യാത്രയാകാം.കൃഷി, വ്യവസായ മേഖലകളിൽ നേരത്തെ പ്രഖ്യാപിച്ച ഇളവുകൾ തുടരും. കേന്ദ്രം പ്രഖ്യാപിച്ച മറ്റ് ഇളവുകൾ ലഭിക്കും. കാർഷിക നാണ്യ വിളകളുടെ വ്യാപാരം നിശ്ചലമായത് കർഷകരെ ബാധിക്കുന്നുണ്ട്. മേഖലയിൽ എല്ലാ പ്രോത്സാഹനവും നൽകും. മലഞ്ചരക്ക് വ്യാപാര ശാലകൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം.
ENGLISH SUMMARY: covid updates in Kerala
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.