October 6, 2022 Thursday

Related news

October 6, 2022
October 4, 2022
September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
September 1, 2022

അമേരിക്കയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 774 പേര്‍ മരിച്ചു

Janayugom Webdesk
ന്യൂയോര്‍ക്ക്
May 27, 2020 9:39 am

അമേരിക്കയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതുവരെ അമേരിക്കയില്‍ കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്1,00,064 പേരാണ്. ഇന്നലെ മാത്രം അമേരിക്കയില്‍ 774 പേര്‍ മരിച്ചു. കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയില്‍ ഇതുവരെ 17.25ലക്ഷം പേരാണ് രോഗബാധിതരായത്. അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയില്‍ ഇതുവരെ 17.25ലക്ഷം പേരാണ് രോഗബാധിതരായിട്ടിളളത്.

ന്യൂയോര്‍ക്കില്‍ മാത്രം 3,72,494 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,68,778 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അമേരിക്കയില്‍ 19,049 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്റെ പുതിയ പ്രഭവകേന്ദ്രമായി അമേരിക്കന്‍ രാജ്യങ്ങള്‍ മാറിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. അമേരിക്ക കഴിഞ്ഞാല്‍ കോവിഡ് ഏറ്റവുമധികം ആഘാതം സൃഷ്ടിച്ച ബ്രസീലില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച മാത്രം 1027 പേരാണ് ബ്രസീലില്‍ മരിച്ചത്. 15691 പേര്‍ ബ്രസീലില്‍ പുതുതായി രോഗബാധിതരായി. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ബ്രസീലിലാണ്.

Eng­lish sum­ma­ry; covid casu­al­ties in the Unit­ed States have crossed one million

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.