Site iconSite icon Janayugom Online

ഡൽഹിയിൽ ആശങ്ക ഉയർത്തി കോവിഡ് കേസുകൾ ഉയരുന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. നാലുമരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഡൽഹിയിൽ മാത്രം 461 പേർക്കാണ് രോഗബാധ. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഡൽഹിയിൽ ടിപിആർ നിരക്ക് 5.33 ശതമാനമായി ഉയർന്നു. കഴിഞ്ഞ ദിവസം ഇത് നാലിൽ താഴെയായിരുന്നു. ഫെബ്രുവരി മൂന്നിന് ശേഷമുള്ള രാജ്യതലസ്ഥാനത്തെ ഏറ്റവും ഉയർന്ന വർധവാണ്. ഇതോടെ ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയർന്നു. മരണസംഖ്യ 26,158 ആയി.

സ്കൂൾ കുട്ടികൾക്കിടയിലും കോവിഡ് ബാധ കൂടുന്നു. പുതുതായ ചികിത്സ തേടിയവരിൽ 27 ശതമാനവും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക സാഹചര്യമുണ്ടായാൽ മാത്രമെ സ്കൂളുകൾ പൂർണമായി അടച്ചിടുവെന്നാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞത്.

ENg­lish sum­ma­ry; covid cas­es are on the rise in Del­hi, rais­ing concerns

You may also like this video;

Exit mobile version