Web Desk

വാഷിങ്ടൻ

June 05, 2020, 10:20 am

കോവിഡ് രോഗികളുടെ എണ്ണം 67 ലക്ഷത്തിലേക്ക് : 3.93 ലക്ഷം പേർ മരണത്തിന് കീഴടങ്ങി

Janayugom Online

ലോകത്താകമാനം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 67 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ ആഗോളതലത്തിൽ 66,98,615 പേർക്കാണ് രോഗം ബാധിച്ചത്. 32,49,457 പേർ രോഗമുക്തി നേടി. മരണസംഖ്യ നാലുലക്ഷത്തിന് അടുത്തെത്തി . ഇതുവരെ 3,93,142 പേരാണ് കോവിഡ് ബാധിച്ചു വിവിധ രാജ്യങ്ങളിലായി മരണത്തിന് കീഴടങ്ങിയത്. അമേരിക്കയാണ് തന്നെയാണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും മുന്നിൽ ഉള്ളത്.

19,24,051 പേർക്കാണ് അമേരിക്കയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഒരു ലക്ഷത്തിലേറെ പേർ അമേരിക്കയിൽ മരിച്ചു. ബ്രസീലിൽ 6,15,870 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 34000 ഓളം പേർ മരിച്ചു. സ്പെയിൻ‑2,87,740,യൂകെ-2,87,740, ഇറ്റലി-2,34,013,  ഇന്ത്യ‑2,26,770 എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്.

Eng­lish sum­ma­ry: covid cas­es around the world.

You may also like this video: