കോവിഡ് വ്യാപനം അതീവഗുരുതരമായി തുടരുന്നു: 24 മണിക്കൂറിനിടെ 1.60 ലക്ഷം പേര്‍ക്ക് രോഗം

Web Desk

ജനീവ

Posted on June 30, 2020, 9:29 am

ലോകത്ത് കോവിഡ് 19 വ്യാപനം അതീവഗുരുതരമായി തുടരുന്നു. 1,04,08,433 പേര്‍ക്കാണ് ലോകമെമ്പാടുമായി രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.60 ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചു. 56,64,407 പേര്‍ രോഗമുക്തി നേടി. വിവിധ രാജ്യങ്ങളിലായി 5,08,078 പേര്‍ വെെറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങി.

അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനം തീവ്രമായി തുടരുന്നു. അമേരിക്കയില്‍ 18,734 പേര്‍ക്കും ബ്രസീലില്‍ 25,234 പേര്‍ക്കും കഴിഞ്ഞ 24  മണിക്കൂറിനിടെ രോഗം ബാധിച്ചു. 26,81,811 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 1,28,783 പേര്‍ മരിച്ചു. ബ്രസീലില്‍ 13,70,488 പേര്‍ക്ക് രോഗം ബാധിച്ചു. 58,385 പേര്‍ മരിച്ചു. റഷ്യയാണ് മൂന്നാം സ്ഥാനത്ത്. 6.41 ലക്ഷം രോഗികളാണ് റഷ്യയിലുള്ളത്.9166 പേര്‍ മരിച്ചു.

ഏറ്റവും കൂടുതല്‍ രോഗകള്‍ ഉള്ള രാജ്യങ്ങള്‍— ഇന്ത്യ‑567,536, യൂകെ-311,965, സ്പെയിന്‍ — 296,050 പെറു- 282,365

Eng­lish sum­ma­ry: Covid cas­es around the world

You may also like this video: