October 6, 2022 Thursday

Related news

October 2, 2022
September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022

ലോകത്താകമാനം 59 ലക്ഷം കോവിഡ് ബാധിതര്‍;മരണം 3,62,081

Janayugom Webdesk
വാ​ഷിംങ്ടണ്‍
May 29, 2020 11:41 am

ലോകത്താകമാനം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59 ലക്ഷം പിന്നിട്ടു. ഇതുവരെ ആഗോളതലത്തിൽ 59,09,003 പേർക്കാണ് രോഗം ബാധിച്ചത്. 25,81,951 പേർ രോഗമുക്തി നേടി. ഇതുവരെ 3,62,081 പേരാണ് കോവിഡ് ബാധിച്ചു മരണത്തിന് കീഴടങ്ങിയത്.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. 17,58,422 പേർക്കാണ് അമേരിക്കയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഒരു ലക്ഷത്തിലേറെ പേർ അമേരിക്കയിൽ മരിച്ചു.3,78,566 പേർ അമേരിക്കയിൽ രോഗമുകതി നേടി. ബ്രസീലിൽ 4,38,812 പേർക്കും റഷ്യയിൽ 3,79,051 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ള രാജ്യങ്ങൾ- സ്പെയിൻ 2,37,906, യൂകെ 2,69,127, ഇറ്റലി 2,31,732, ജർമ്മനി 1,82,445.

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 1,65,799 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 89,746 പേര്‍ ചികിത്സയിലുണ്ട്. ഇന്നലെ മാത്രം 176 പേരാണ് മരിച്ചത്. 7228 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

അതേസമയം, ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ 2,598 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 59,546 ആയി ഉയർന്നു. 38,948 പേരാണ് ചികിത്സയില്‍ ഉള്ളത്. 18,616 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 85 പേരാണ് വ്യാഴാഴ്ച മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,982 ആയി.

19,372 രോഗികളാണ് തമിഴ്നാട്ടില്‍ ഉള്ളത്. 8,676 പേര്‍ ചികിത്സയിലുണ്ട്. 10,548 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഗുജറാത്തിൽ ആകെ രോഗികള്‍ 15,572. 6,609 പേർ ചികിത്സയിൽ ഉണ്ട്. 8,003 പേര്‍ രോഗമുക്തി നേടി. 960 പേരാണ് ഇതുവരെ മരണപ്പെട്ടത്.

Eng­lish Sum­ma­ry: Covid update around the world.

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.