Web Desk

വാ​ഷിം​ഗ്ട​ണ്‍

June 06, 2020, 8:49 am

കോവിഡ് 19: ഇറ്റലിയെ മറികടന്ന് ഇന്ത്യ, രോഗികളുടെ എണ്ണം 68 ലക്ഷം കടന്നു

Janayugom Online

ലോകത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 68 ലക്ഷം കടന്നു . ഇതുവരെ ആഗോളതലത്തിൽ 6,844,838 പേർക്കാണ് രോഗം ബാധിച്ചത്. 3,348,998 പേർ രോഗമുക്തി നേടി. മരണസംഖ്യ നാലുലക്ഷത്തിന് അടുത്തെത്തി . ഇതുവരെ 398,147 പേരാണ് കോവിഡ് ബാധിച്ചു വിവിധ രാജ്യങ്ങളിലായി മരിച്ചത്. അമേരിക്ക, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു.ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ഇന്ത്യ ഇറ്റലിയെ മറികടന്നു.

അമേരിക്കയാണ്  രോഗികളുടെ എണ്ണത്തിലും മരണത്തിലും മുന്നിൽ ഉള്ളത്. 1,965,708 പേർക്കാണ് അമേരിക്കയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഒരു ലക്ഷത്തിലേറെ പേർ അമേരിക്കയിൽ മരിച്ചു. 1,11,390 പേരാണ് രാജ്യത്ത് മരിച്ചത്. ബ്രസീലിൽ 646,006 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 35,047 പേർ മരിച്ചു. റഷ്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 449,834 ആയി. സ്പെയിൻ‑288,058,യൂകെ-283,311,ഇന്ത്യ‑ 236,184,ഇറ്റലി-234,531 എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്.

Eng­lish sum­ma­ry: covid cas­es around the world

You may also like this video:

ലോകത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 68 ലക്ഷം കടന്നു . ഇതുവരെ ആഗോളതലത്തിൽ 6,844,838 പേർക്കാണ് രോഗം ബാധിച്ചത്.