Web Desk

വാ​ഷിം​ഗ്ട​ണ്‍

June 12, 2020, 9:35 am

കോവിഡ് 19: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,000 ഓളം രോഗികൾ

Janayugom Online

ലോകത്താകമാനം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 75 ലക്ഷം പിന്നിട്ടു. ഇതുവരെ ആഗോളതലത്തിൽ 7,597,301 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,000 ഓളം പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,841,493 പേർ രോഗമുക്തി നേടി. ഇതുവരെ 423,844 പേരാണ് കോവിഡ് ബാധിച്ചു വിവിധ രാജ്യങ്ങളിലായി മരണത്തിന് കീഴടങ്ങിയത്.

അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം ഇരുപത് ലക്ഷം കടന്നതായി ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാല അറിയിച്ചു.116,034 ആണ് ഇവിടുത്തെ കോവിഡ് ബാധിതരുടെ എണ്ണം. അമേരിക്കയില്‍ മാത്രം ഈ മഹാമാരി 112,900 ജീവനുകളിലേറെ അപഹരിച്ചു.

ബ്രസീലിൽ 805,649 പേർക്കും റഷ്യയിൽ 502,436 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യ ബ്രിട്ടനെയും മറികടന്ന് നാലാം സ്ഥാനത്ത് എത്തി. ഇന്ത്യയിൽ 2,98,283 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 8,501 പേർ മരിച്ചു.

ഏറ്റവും കൂടുതൽ രോഗികൾ ഉള്ള രാജ്യങ്ങൾ- യൂകെ 291,409, സ്പെയിൻ- 289,787, ഇറ്റലി-236,142

Eng­lish sum­ma­ry: covid cas­es around the world

You may also like this video: