Web Desk

June 24, 2020, 9:16 am

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു

Janayugom Online

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു. 93,53,7351 പേര്‍ക്കാണ് രോഗം ബാധിച്ചത്.ലോകത്ത് ഇതുവരെ 4,79,805 പേരാണ് രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചത്. 50,41,711 പേര്‍ രോഗമുക്തി നേടി.

ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലും ബ്രസീലിലുമാണ്. അമേരിക്കയില്‍ 24,24,118 പേര്‍ക്കും ബ്രസീലില്‍ 11,51,479 പേര്‍ക്കുമാണ് രോഗം ബാധിച്ചത്.

അഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് റഷ്യ. റഷ്യയില്‍ ഇതുവരെ ആറ് ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചു. ഇന്ത്യ നാലാം സ്ഥാനത്താണ്.

ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള രാജ്യങ്ങള്‍— ഇന്ത്യ‑4,56,115, യൂക്കെ-3,06210, സ്പെയിന്‍— 2,93832, പെറു- 2,60810 , ചിലി- 2,50767 , ഇറ്റലി- 2,38,833.

Eng­lish sum­ma­ry: Covid cas­es around the world.

You may also like this video: