Web Desk

വാഷിങ്ടണ്‍

June 27, 2020, 9:39 am

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടിയിലേക്ക്; 24 മണിക്കൂറിനിടെ അമേരിക്കയില്‍ മാത്രം 44,156 പേര്‍ക്ക് രോഗബാധ

Janayugom Online

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 99,05748 ആയി. 4,96,868 പേര്‍ രോഗമ ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചു. 54 ലക്ഷത്തോളം പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളില്‍ 4805 പേരാണ് ലോകത്ത് രോഗം ബാധിച്ച് മരിച്ചത്. ഇതില്‍ ആയിരത്തിലധികം മരണം ബ്രസീലിലാണ്.

അമേരിക്കയില്‍ 44,156 പേര്‍ക്കാണ് ഒറ്റ ദിവസം വെെറസ് ബാധ സ്ഥിരീരിച്ചത്. ഇത് യുഎസിലെ എറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ്. ഗുരുതരയായ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത് എന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍ക്കുന്ന ഡോക്ടര്‍ ഫൗസി വ്യക്തമാക്കി. 25,52,956 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 1,27640 പേര്‍ മരിച്ചു.

ബ്രസീലില്‍ 12,80,054 പേര്‍ക്ക് രോഗം ബാധിച്ചു. 56,109 പേര്‍ മരിച്ചു. അമേരിക്കയ്ക്കം ബ്രസീലും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടൂതല്‍ രോഗികള്‍ ഉള്ളത് റഷ്യയിലാണ്. 6.20 ലക്ഷം രോഗികളാണ് റഷ്യയിലുള്ളത്. ഇന്ത്യ നാലാം സ്ഥാനത്താണ്.

ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള രാജ്യങ്ങള്‍— ഇന്ത്യ‑5,09,446, യൂകെ-3,09,360, സ്പെയിന്‍ ‑2,94,985 പെറു-2,72,364 ചിലി- 2,63,360

Eng­lish sum­ma­ry: covid cas­es around the world

You may also like this video: