Web Desk

വാഷിങ്ടണ്‍

June 25, 2020, 9:27 am

95 ലക്ഷവും കടന്ന് ലോകത്ത് കോവിഡ് രോഗികള്‍

Janayugom Online

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു. 95,27,125 പേര്‍ക്കാണ് രോഗം ബാധിച്ചത്.ലോകത്ത് ഇതുവരെ 4,84,972 പേരാണ് രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചത്. 51,75,406 പേര്‍ രോഗമുക്തി നേടി.

ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലും ബ്രസീലിലുമാണ്. അമേരിക്കയില്‍ 24,62,116 പേര്‍ക്കും ബ്രസീലില്‍ 11,92,474 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. ഏറ്റവും കൂടൂതല്‍ മരണവും അമേരിക്കയിലാണ്. അരലക്ഷത്തോളം പേര്‍ ബ്രസീലിലും മരിച്ചു.

അഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് റഷ്യ. റഷ്യയില്‍ ഇതുവരെ 6,06881 പേര്‍ക്ക് രോഗം ബാധിച്ചു. ഇന്ത്യ നാലാം സ്ഥാനത്താണ്.

ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള രാജ്യങ്ങള്‍— ഇന്ത്യ‑4,72,985 യൂക്കെ-3,06862, സ്പെയിന്‍— 2,94166, പെറു- 2,64,689 , ചിലി- 2,54,416 , ഇറ്റലി- 2,39,410

Eng­lish sum­ma­ry: Covid cas­es around the world.

You may also like this video: