ലോകത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 60 ലക്ഷത്തിലേയ്ക്ക്

Web Desk

ജനീവ

Posted on July 02, 2020, 8:51 am

ലോകത്ത് കോവിഡ് ബാധയില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 60 ലക്ഷത്തോട് അടുക്കുന്നു. രോഗബാധിതരുടെ എണ്ണം 1,08,02,849 ആയി. നിലവില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത് 43,44,974 പേരാണ്. 59,38,954 പേരാണ് വൈറസില്‍ നിന്നും രോഗമുക്തി നേടിയത്. അതെ സമയം കോവിഡ് ബാധിച്ചു വിവിധ രാജ്യങ്ങളിലായി മരിച്ചവരുടെ എണ്ണം 5,18,921 ആയി.

യുഎസില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 27,79,953 ആയി. 1,30,798 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35000 ഓളം പുതിയ കേസുകളാണ് റിപ്പേര്‍ട്ട് ചെയ്തത്. ബ്രസീല്‍, ബ്രിട്ടന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് മഹാമാരിയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ മറ്റു രാജ്യങ്ങള്‍.

ബ്രസീലില്‍ 14,53,369 പേരാണ് ആകെ രോഗബാധിതര്‍. റഷ്യയില്‍ 6.54 ലക്ഷം പേര്‍ക്കും ഇന്ത്യയില്‍ 6,05,220 പേര്‍ക്കും രോഗം ബാധിച്ചു.

Eng­lish sum­ma­ry: covid cas­es around the world.

You may also like this video: