March 23, 2023 Thursday

Related news

December 29, 2020
November 1, 2020
September 20, 2020
August 16, 2020
July 29, 2020
July 27, 2020
July 1, 2020
May 14, 2020
May 4, 2020
May 4, 2020

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമ്പോഴും രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു

Janayugom Webdesk
ന്യൂ ഡൽഹി
May 4, 2020 10:57 am

രാജ്യത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമ്പോഴും പോസറ്റീവ് കേസുകൾ ദിനം പ്രതി വർധിക്കുന്നത് ആശങ്കപടർത്തുന്നു. 48 മണിക്കൂറില്‍ അയ്യായിരത്തോളം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
മരണ സംഖ്യയിലും വലിയ വര്‍ദ്ധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.48 മണിക്കൂറില്‍ 155 മരണങ്ങള്‍. ലോക്ക് ഡൗണ്‍ രണ്ടാംഘട്ടത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടിയില്‍ അധികമായി എന്നതാണ് കണക്കുകള്‍ കാണിക്കുന്നത്.

രണ്ടാം ലോക്ക്ഡൗണ്‍ തുടങ്ങിയ ഏപ്രില്‍ 14ന് രാജ്യത്ത് ആകെ 10,815 രോഗബാധിതരും, 353 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍, ഈ ഘട്ടം അവസാനിച്ച മെയ് 3ന് ശേഷം, മെയ് 4ന് (ഇന്ന്) രാവിലെ പുറത്തുവന്ന ഏറ്റവുമൊടുവിലത്തെ കണക്ക് പ്രകാരം രോഗബാധിതരുടെ എണ്ണം 42,532 ആയി കൂടിയെന്നതും മരണസംഖ്യ 1373 ആയതും ആശങ്കാജനകമാണ്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ കേസുകളുടെ എണ്ണം ഏഴ് മടങ്ങ് കൂടിയെന്നതും ആശങ്കപ്പെടുത്തുന്നതാണ്.ഇന്ന് രാവിലെ എട്ട് മണി വരേയുള്ള കണക്ക് പ്രകാരം, നിലവില്‍ രോഗം സ്ഥിരീകരിച്ചത് 29,453 പേര്‍ക്കാണ്. 11,706 പേര്‍ക്ക് രോഗം ഭേദമായി, മരണസംഖ്യ ആകെ 1373.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.